|    Aug 18 Sat, 2018 4:15 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പരസ്യക്കരാര്‍: ഷീലാ ദീക്ഷിതിന് ലോകായുക്തയുടെ ശുദ്ധിപത്രം

Published : 2nd August 2016 | Posted By: SMR

ന്യൂഡല്‍ഹി: സര്‍ക്കാര്‍ പരസ്യം കൈകാര്യം ചെയ്യുന്നതിനു സ്വകാര്യ കമ്പനിക്ക് ചട്ടങ്ങള്‍ മറികടന്നു വഴിവിട്ട സഹായം നല്‍കിയെന്ന കേസില്‍ മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന് ലോകായുക്തയുടെ ശുദ്ധിപത്രം. ചട്ടങ്ങളില്‍ തിരിമറി നടത്തി വേദ് പഹൂജ ആന്റ് അസോസിയേറ്റ്‌സിന് സഹായം നല്‍കിയതിലൂടെ ദീക്ഷിത് സര്‍ക്കാര്‍ ഖജനാവിന് 73.28 കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന് അശോക് കുമാര്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു.
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിസിറ്റി ഡയറക്ടറേറ്റിന്റെയും (ഡിഐപി), അഡ്വര്‍ടൈസിങ് ആന്റ് വിഷ്വല്‍ പബ്ലിസിറ്റി (ഡിഎവിപി)യുടെയും പട്ടികയില്‍ ഇടംപിടിക്കാതിരുന്നിട്ടും വേദ് പഹൂജ ആന്റ് അസോസിയേറ്റ്‌സ് കണ്‍സള്‍ട്ടന്റുമാരെ നിയമിച്ചതായി പരാതിയിലുണ്ട്. എന്നാല്‍, ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിയിക്കുന്നതില്‍ പരാതിക്കാരന്‍ പരാജയപ്പെട്ടതായി    ലോകായുക്ത ജസ്റ്റിസ് രേവ കെത്രാപല്‍ ഉത്തരവില്‍ വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss