|    Jul 19 Thu, 2018 5:24 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പരശുരാമന്‍ നല്ല എന്‍ജിനീയര്‍ : പരീക്കര്‍

Published : 16th September 2017 | Posted By: fsq

 

പനാജി: ഗോവയെ കടലില്‍ നിന്നു വീണ്ടെടുത്ത ഭഗവാ ന്‍ പരശുരാമന്‍ നല്ല എന്‍ജിനീയര്‍ ആയിരിക്കണമെന്നു ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. എന്‍ജിനീയര്‍ ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പരീക്കര്‍. എന്‍ജിനീയറിങ് പ്രതിഭയെ ഇന്ത്യ അംഗീകരിക്കുന്ന ദിവസമാണിന്ന്. പരശുരാമന്‍ ഗോവ സൃഷ്ടിച്ചുവെന്നാണു പുരാണത്തില്‍ പറയുന്നത്. കടലില്‍ നിന്ന് ഗോവ വീണ്ടെടുത്ത പരശുരാമന്‍ എന്‍ജിനീയര്‍മാരുടെ കുലത്തില്‍പ്പെട്ടവരായിരിക്കുമെന്നാണു ഞാന്‍ വിശ്വസിക്കുന്നത്. 1000 കൊല്ലം മുമ്പുള്ള ഹസ്തിനപുരിയിലോ, പാണ്ഡവരുടെ കൊട്ടാരത്തിലോ എല്ലാതരം സാങ്കേതികവിദ്യയും ഉപയോഗിച്ചതായി കാണുന്നുണ്ട്. ഇന്ത്യയില്‍ നിലനിന്നിരുന്ന വളരെ പഴയ കലയാണ് എന്‍ജിനീയറിങെന്ന് പരീക്കര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss