|    Jan 25 Wed, 2017 3:06 am
FLASH NEWS

പരവൂര്‍ വെടിക്കെട്ടപകടം: മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം

Published : 11th July 2016 | Posted By: sdq

കൊല്ലം: 109 പേര്‍ കൊല്ലപ്പെടുകയും 1000ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത പരവൂര്‍ വെടിക്കെട്ടപകട കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം.
അപകടം നടന്ന് മൂന്ന മാസം തികഞ്ഞിട്ടും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് കുറ്റാരോപിതരായി റിമാന്‍ഡില്‍  കഴിയുന്ന 41 പേര്‍ക്ക് ഹൈക്കോടകി ജാമ്യം നല്‍കിയത്.
കഴിഞ്ഞ ഏപ്രില്‍ 10ന് കാലത്ത് 3.30നാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.


സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം ഇതുവരെ ആരംഭിക്കാനായിട്ടില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതാണ് അന്വേഷണത്തിന് കാലതാമസം ഉണ്ടാവാന്‍ കാരണം.
റിട്ട. ഹൈക്കോടതി ജഡ്ജി എന്‍ കൃഷ്ണന്‍നായരെയാണ് ജുഡീഷ്യല്‍ അന്വേഷണത്തിനായി നിയമിച്ചിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 76 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക