|    Oct 20 Fri, 2017 6:24 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പരവൂര്‍: മൂന്നുപേര്‍ റിമാന്‍ഡില്‍

Published : 26th April 2016 | Posted By: SMR

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നുപേരെ കോടതി റിമാന്‍ഡ് ചെയ്തു. ക്ഷേത്രഭരണസമിതി അംഗങ്ങളായ പുറ്റിങ്ങല്‍ ദേവീവിലാസത്തില്‍ പ്രേംലാല്‍(52), സഹോദരന്‍ ശ്യാംലാല്‍(55), കുറുമണ്ടല്‍ പെരിവിള ഗീതാഭവനത്തില്‍ സുന്ദരേശന്‍പിള്ള(61) എന്നിവരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്.പ്രേംലാല്‍ മൂന്നാംപ്രതിയും മറ്റു രണ്ടുപേര്‍ 34ഉം 35ഉം പ്രതികളുമാണ്. ക്രൈംബ്രാഞ്ച് അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയ കമ്പക്കെട്ടുകാരന്‍ കൃഷ്ണന്‍കുട്ടി, മരിച്ച കമ്പക്കെട്ടുകാരന്‍ കഴക്കൂട്ടം സുരേന്ദ്രന്റെ മകന്‍ ഉമേഷ് എന്നിവരെ ഇന്നു കോടതിയില്‍ ഹാജരാക്കും. അതിനിടെ, ഇവരുടെ സ്ഥാപനങ്ങളിലും ഗോഡൗണിലും ഉണ്ടായിരുന്ന വെടിമരുന്നുശേഖരം നീക്കംചെയ്തതായി പോലിസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട നിരവധി രേഖകളും നശിപ്പിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക