|    Mar 23 Thu, 2017 9:53 pm
FLASH NEWS

പരവൂര്‍; പ്രധാനമന്ത്രി വന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചില്ല: മുഖ്യമന്ത്രി

Published : 15th April 2016 | Posted By: swapna en

oomenbday

തിരുവനന്തപുരം: പരവൂരില്‍ വെടിക്കെട്ട് ദുരന്ത ദിവസം പ്രധാനമന്ത്രി മോഡി സ്ഥലത്ത് എത്തുന്നതിനെ എതിര്‍ത്തിരുന്ന ഡിജിപി ടിപി സെന്‍കുമാറിന് മുഖ്യമന്ത്രിയുടെ മറുപടി. പ്രധാനമന്ത്രി മോഡിയുടെ സന്ദര്‍ശനം രക്ഷാപ്രവര്‍ത്തനത്തെ യാതൊരു തരത്തിലും ബാധിച്ചില്ലെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷയെക്കുറിച്ചാണ് ഡിജിപി പറഞ്ഞത്. രാഹുലിന് മോഡിക്കും സുരക്ഷ ഒരുക്കുന്നത് സംബന്ധിച്ച വിഷയമാണ് ഡിജിപി പറഞ്ഞത്. പ്രധാനമന്ത്രി  വ്ന്നത് ജനങ്ങള്‍ക്ക് ആശ്വാസമായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തം നടന്നതിന് ശേഷം മുഴുവന്‍ പോലിസ് സേനയും ഉദ്ദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തിന്റെ തിരക്കിലായിരുന്നു. ഈ തിരിക്കനിടെയുള്ള മോഡിയുടെയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവും രക്ഷാപ്രവര്‍ത്തനത്തെ നേരിട്ട് ബാധിക്കുമെന്ന് താന്‍ മുകളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും സെന്‍കുമാര്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
പ്രധാനമന്ത്രി സംഭവം നടന്ന ദിവസം പ്രദേശം സന്ദര്‍ശിക്കേണ്ടെന്നും ഒരു ദിവസം കഴിഞ്ഞിട്ട് സന്ദര്‍ശിച്ചാല്‍ മതിയെന്നും താന്‍ ബന്ധപ്പെട്ടവരോട് പറഞ്ഞിരുന്നു.എന്നാല്‍ തന്റെ അഭിപ്രായത്തെ തള്ളി മോഡി അന്ന് തന്നെ സ്ഥലത്ത് എത്തുകയായിരുന്നു. അദ്ദേഹത്തിന് അന്നു തന്നെ കൊല്ലത്ത് എത്തണമായിരുന്നു. 100 ഓളം പേര്‍ തല്‍ക്ഷണം മരിക്കുകയും 400 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദുരന്തത്തിന്റെ തീവ്രത ഏവര്‍ക്കും അറിയാവുന്നതാണ്. ഇത്രയേറെ തിരക്കിനിടെ മോഡിക്കും രാഹുല്‍ ഗാന്ധിക്കും സുരക്ഷയൊരുക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. സംഭവം നടന്ന സ്ഥലത്ത് പോലിസ് സേനയ്ക്ക് നിരവധി ജോലികളുണ്ടായിരുന്നു. കുടിക്കാന്‍ വെള്ളം പോലും ലഭിക്കാതെയുള്ള രക്ഷാപ്രവര്‍ത്തനമായിരുന്നു പരവൂരിലേത്. ഇതിനിടയ്ക്കുള്ള ഇരുവരുടെയും സന്ദര്‍ശനം ഏറെ ബുദ്ധിമുട്ട് ഉള്ളവാക്കിയെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.

(Visited 127 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക