പരവൂര്‍ ദുരന്തം: സിബിഐ അന്വേഷണത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി
Published : 13th April 2016 | Posted By: sdq

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് അപകടത്തെ കുറിച്ച് സിബിഐ അടക്കുമുള്ള ഏത് ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിബി ഐ അടക്കമുള്ള ഏത് അന്വേഷണവും സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രിസഭാ ഉപസമിതി നാളെ പരവൂര്‍ സന്ദര്‍ശിക്കും. മന്ത്രിമാരായ ഷിബു ബേബി ജോണ്‍, വിഎസ് ശിവകുമാര്‍, അടൂര്‍ പ്രകാശ് എന്നിവരാണ് സമിതി അംഗങ്ങള്‍. സമിതി വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. സംഭവത്തെ രാഷ്ട്രീയ വല്ക്കരിക്കാന് ചിലര്‍ ശ്രമിക്കുന്നുണ്ട്. ആഭ്യന്തര മന്ത്രി രാജിവെക്കണമെന്ന ആവശ്യം ദൗര്‍ഭാഗ്യകരമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.