|    Jan 20 Fri, 2017 7:39 pm
FLASH NEWS

പരവൂര്‍ കായലില്‍ നഞ്ച് കലക്കിയുള്ള മല്‍സ്യബന്ധനം നടക്കുന്നതായി പരാതി

Published : 17th October 2016 | Posted By: Abbasali tf

പരവൂര്‍: പരവൂര്‍ കായലില്‍ നഞ്ചു കലക്കിയുളള മല്‍സ്യബന്ധനം തടയണമെന്ന് ആവശ്യവുമായി പരമ്പരാഗത മല്‍സ്യബന്ധനതൊഴിലാളികള്‍ രംഗത്ത്. പരവൂര്‍ കായലിന്റെ വിവിധ ഭാഗങ്ങളില്‍ നഞ്ചുകലക്കി മീന്‍ പിടുത്തം നടക്കുന്നതായി ഇവര്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം നഞ്ചു കലക്കി മീന്‍ പിടിക്കാന്‍ ശ്രമിച്ച രണ്ടു പേരെ മല്‍സത്തൊഴിലാളികള്‍ പിടികൂടി പോലീിസിനു കൈമാറിയിരുന്നു. കൊട്ടിയം സ്വദേശികളായ രണ്ടു പേരാണു നഞ്ചു കലക്കിയതെന്ന് മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു .വള്ളത്തില്‍  എത്തി വല വിരിച്ചശേഷം നഞ്ചു കലക്കുന്നതിനിടെ കായലില്‍ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ വള്ളങ്ങളില്‍ എത്തി ഇവരെ വളഞ്ഞു പിടികൂടുകയായിരുന്നു.രാത്രിയില്‍ മാലാക്കായലിനു സമീപം നഞ്ചുകലക്കിയതിനെ തുടര്‍ന്നു കായലില്‍  മല്‍സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയിരുന്നു. രാത്രിയില്‍ കായലില്‍ നഞ്ചു കലക്കി മീന്‍പിടിക്കുന്നെന്ന പരാതി ഏറെനാളുകളായുണ്ട്. നഞ്ചു കലക്കുന്നതോടെ കൂട്ടത്തോടെ മയങ്ങി വെള്ളത്തിനു മുകളില്‍ പൊങ്ങുന്ന മല്‍സ്യങ്ങളില്‍ നിന്നു വില്‍പനയ്ക്ക് അനുയോജ്യമായവ ശേഖരിക്കും. നഞ്ച് കലക്കുന്നതിനാല്‍ ചെറിയ മല്‍സ്യങ്ങള്‍  ഉള്‍പ്പെടെ മറ്റുളളജല ജീവികളും കൂട്ടത്തോടെ ചാകും. മല്‍സ്യങ്ങളുടെ വംശനാശത്തിന് ഇതു കാരണമാകുന്നുണ്ട്. നഞ്ചുകലക്കിപിടിച്ചെടുക്കുന്ന മല്‍സ്യം വിപണിയില്‍ എത്തുന്നത് ആരോഗ്യ ഭീഷണി സൃഷ്ടിക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക