|    Mar 27 Mon, 2017 9:58 pm
FLASH NEWS

പരവൂര്‍ അപകടം; പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും കൊല്ലത്തെത്തി

Published : 10th April 2016 | Posted By: swapna en

rahul--modi

കൊല്ലം: പരവൂര്‍ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കൊല്ലത്തെത്തി.  മോഡി മൂന്നു മണിയോടെ ആശ്രമം മൈതാനിയില്‍ ഹെലികോപ്റ്ററില്‍ എത്തി.
കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.  അപകടത്തില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച കൊല്ലം ജില്ലാ  ആശുപത്രിയിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി. തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി.

The Prime Minister, Shri Narendra Modi being received by the Governor of Kerala, Justice (Retd.) P. Sathasivam and the Minister of State for Road Transport & Highways and Shipping, Shri P. Radhakrishnan on his arrival, at the Trivandrum Airport to take stock of the situation after fire accident in Kollam, on April 10, 2016.

അപകട സ്ഥലം സന്ദര്‍ശിച്ച കോണ്‍ഗ്ര്‌സ് ഉപാധ്യക്ഷന്‍ ആറുമണിയോടെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു.
നേരത്തെ തന്നെ, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലെ പരിപാടികള്‍ റദ്ദാക്കി കൊല്ലത്തെത്തിയിരുന്നു.
പരിക്കേറ്റവര്‍ക്ക് കേരളവും  കേന്ദ്രവും   എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിക്കൊപ്പം പൊള്ളല്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘവുമെത്തി.

kollam-4

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day