|    Jun 20 Wed, 2018 1:26 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

പരമ്പര നേട്ടത്തിന് കോഹ്‌ലിക്ക് ധോണിയുടെ സമ്മാനം

Published : 25th January 2017 | Posted By: fsq

 

ഈഡന്‍ഗാര്‍ഡന്‍: ഇംഗ്ലണ്ടിനെതിരായ പരമ്പര കൈവരിച്ച് മടങ്ങിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് മുന്‍ നായകന്‍ ധോണിയുടെ വക സമ്മാനം.  മല്‍സര ശേഷം സ്റ്റംപ് പിഴുതെടുത്ത് ആഹ്ലാദ പ്രകടനം നടത്തുന്നതാണ് ധോണിയുടെ പതിവ് ശീലം. എന്നാല്‍ എല്‍ഇഡി സ്റ്റംപുകള്‍ വന്നതോടെ സ്റ്റംപ് പറിച്ചുള്ള ആഹ്ലാദ പ്രകടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അതിനാല്‍ തന്നെ പരമ്പര നേട്ടത്തിന് ധോണി കോഹ്‌ലിക്ക് സമ്മാനിച്ചത് പരമ്പരയിലുപയോഗിച്ച പന്താണ്. അതില്‍ ധോണി തന്റെ ഒപ്പും രേഖപ്പെടുത്തിയിരുന്നു. ധോണിയില്‍ നിന്ന് അദ്ദേഹം ഒപ്പിട്ട പന്ത് ലഭിച്ചത് ഭാഗ്യമാണെന്നും ആ നിമിഷം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്തതാണെന്നാണ് കോഹ്‌ലി പ്രതികരിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss