|    Apr 19 Thu, 2018 11:04 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

പരമ്പര തൂത്തുവാരാന്‍ ഇന്ത്യ നാളെ ഇറങ്ങും

Published : 7th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യ ന്യൂസിലന്‍ഡി ടെസ്റ്റ് പരമ്പരയിലെ അവസാന മല്‍സരം നാളെ ഇന്‍ഡോറില്‍ നടക്കും. ആദ്യ രണ്ട് മല്‍സരവും വിജയിച്ച ഇന്ത്യ സമ്പൂര്‍ണ വിജയം പ്രതീക്ഷിച്ചാകും മൂന്നാം മല്‍സരത്തിനിറങ്ങുക. പരമ്പരകൈവിട്ടെങ്കിലും ആശ്വാസജയം തേടിയാകും ന്യൂസിലന്‍ഡ് കളത്തിലിറങ്ങുക. പരിക്കുകള്‍ ഇരുടീമുകള്‍ക്കും തിരിച്ചടിയായിട്ടുണ്ട്
ഇന്ത്യന്‍ യുവനിര
കോഹ്‌ലി എന്ന യുവ ക്യാപ്റ്റന്റെ കീഴില്‍ ഇന്ത്യ ടെസ്റ്റില്‍ ഒരുപാട് ഉയരത്തിലേക്കെത്തിയിരിക്കുന്നു. 500 ാം ടെസ്റ്റ് എന്ന ചരിത്ര ടെസ്റ്റ് കളിക്കാന്‍ ഇറങ്ങിയ ഇന്ത്യന്‍ ടീമിന്റെ പ്രധാന സവിശേഷത ടീമിലെ  യുവതരംഗം തന്നെയായിരുന്നു. ടീമിനെ നയിക്കുന്ന കോഹ്‌ലി മുതല്‍ വാലറ്റത്ത് ഇറങ്ങുന്ന മുഹമ്മദ് ഷമി വരെ ഏത് ടീമിനെയും ചെറുത്തുതോല്‍പ്പിക്കാനുള്ള യുവത്വം മനസില്‍ ഉള്ളവര്‍ ആയിരുന്നു.
കളിയുടെ ഓരോ നിമിഷവും എതിര്‍ ടീമുകളെ തളര്‍ത്തിയതും ഇന്ത്യന്‍ ടീമിലെ യുവതാരങ്ങളുടെ പ്രകടനമാണ്. ഇന്ത്യന്‍ യുവനിരതന്നെയാണ് ടീമിന്റെ കരുത്തെന്ന് ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ പറഞ്ഞു
500 ാം ടെസ്റ്റ്
500 ാം ടെസ്റ്റ് ഇന്ത്യക്ക് ചരിത്രമല്‍സരം ആയിരുന്നു. മല്‍സരത്തിന് മുന്നോടിയായി ഇന്ത്യയുടെ ടെസ്റ്റ് നായകന്‍മാരെയും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചിരുന്നു. വിജയത്തില്‍ കുറഞ്ഞൊന്നും ഇന്ത്യന്‍ താരങ്ങളില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നില്ല. .അത് മനസിലാക്കിത്തന്നെ കരുക്കള്‍ നീക്കിയ ഇന്ത്യന്‍ താരങ്ങള്‍ ആദ്യ മല്‍സരത്തില്‍ കിവീസിനെ 197 റണ്‍സിന് തോല്‍പിച്ച് ചരിത്രത്തിലേക്ക് ഇന്ത്യയെ എത്തിച്ചു. മല്‍സരത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് കളിച്ച ഇന്ത്യന്‍ നിരയുടെ സ്പിന്‍ ബൗളിങ് കുരുക്കില്‍ കിവീസ് പട ചിറകൊടിഞ്ഞ് വീണു. അഞ്ചാം തവണ അഞ്ച് വിക്കറ്റ് നേട്ടവുമായി രവീന്ദ്ര ജഡേജ ഇന്ത്യന്‍ തിരയില്‍ തിളങ്ങി നിന്നു. രവിചന്ദ്ര അശ്വിനും ഓള്‍റൗണ്ട് പ്രകടനവും ഇന്ത്യയുടെ ആധികാരിക വിജയത്തിന് ചുക്കാന്‍ പിടിച്ചു.
ബാറ്റിങ്ങില്‍ ഓപണര്‍ മുരളീ വിജയിയും ചേതേശ്വര്‍ പൂജാരയും രണ്ടിന്നിങ്‌സിലും നേടിയ അര്‍ധശതകങ്ങളും ശ്രദ്ധേയമായി. എന്തായാലും അനില്‍ കുബ്ലെയുടെ ശിക്ഷണത്തില്‍ ഇന്ത്യ കിവീസിനെതിരെ മികച്ച വിജയം തന്നെ നേടി.
250ാം ടെസ്റ്റ്
കിവീസിനെതിരായ രണ്ടാം മല്‍സരവും ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. സ്വന്തം നാട്ടില്‍ കളിക്കുന്ന 250ാം മല്‍സരത്തിലുപരിയായി ചിരവൈരികളായ പാകിസ്താനെ പിന്തള്ളി ലോക ടെസ്റ്റ് ക്രിക്കറ്റിന്റെ തലപ്പത്തെത്താനുള്ള അവസരം കൂടിയായിരുന്നു മല്‍സരം. മുന്‍ നായകന്‍ കപില്‍ ദേവ് മണിനാദത്തോടെയാണ് ഇന്ത്യന്‍ ടീമിനെ രണ്ടാം മല്‍സരത്തിലേക്ക് സ്വീകരിച്ചത്. അവസരത്തിനൊത്ത് കളം അറിഞ്ഞ് കളിച്ച ഇന്ത്യ കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം മല്‍സരത്തില്‍ കിവീസിനെ 178 റണ്‍സിന് തോല്‍പിച്ചു. പരമ്പരക്കൊപ്പം ടെസ്റ്റ് ടീമിലെ നമ്പര്‍ വണ്‍ പദവിയും ഇന്ത്യക്ക് സ്വന്തം. ഭുവനേശ്വര്‍ കുമാര്‍ അഞ്ച് വിക്കറ്റ് നേടി തിളങ്ങി. രണ്ടാം മല്‍സരത്തില്‍ താരമായത് വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയാണ്. രണ്ട് ഇന്നിങ്‌സിലും വാലറ്റത്ത് നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യക്ക് നിര്‍ണായക വിജയം സമ്മാനിച്ചത്.
ഹാട്രിക് വിജയം തേടി ഇന്ത്യ
ഇന്‍ഡോറില്‍ നടക്കുന്ന മൂന്നാം ടെസ്റ്റ് ഇന്ത്യക്ക് സമ്പൂര്‍ണവിജയം കൈവരിക്കാനുള്ള അവസരമാണ്. എന്നാല്‍ പരിക്ക് ഇന്ത്യന്‍ ടീമിനെ വലക്കുന്നുണ്ട്. പരിക്കിനെതുടര്‍ന്ന് ഓപണര്‍ ലോകേഷ് രാഹുലാണ് ആദ്യം മടങ്ങിയത്. പകരം അവസരം ലഭിച്ച ശിഖാര്‍ ധവാനും കൈവിരലിന് പരിക്കിനെത്തടര്‍ന്ന് മൂന്നാം ടെസ്റ്റില്‍ കളിക്കില്ല. രണ്ടാം മല്‍സരത്തില്‍ താരമായിരുന്ന ഭുവനേശ്വറും പരിക്കിനെത്തുടര്‍ന്ന് മൂന്നാം മല്‍സരത്തിലിറങ്ങില്ല. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ടീമിലേക്കെത്തിയ ഗൗതം ഗംഭീറിന് മൂ്ന്നാം മല്‍സരത്തില്‍ അവസരം ലഭിക്കാനാണ് സാധ്യത.
വെള്ളം കുടിച്ച് കിവീസ്
പരമ്പരയില്‍ തുടര്‍ച്ചയായ തോല്‍വികള്‍ക്ക് പിന്നില്‍ ഇന്ത്യയിലെ കനത്ത ചൂടാണെന്നാണ് ന്യൂസിലന്‍ഡ് താരങ്ങളുടെ അഭിപ്രായം. കനത്ത ചൂടുമൂലം തളര്‍ച്ചയുണ്ടായതു കൊണ്ടാണ് രണ്ടാം മല്‍സരത്തില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ കളിക്കാന്‍ സാധിക്കാതെ വന്നത്. ചൂട് തങ്ങള്‍ക്ക് വില്ലനായെന്ന ആക്ഷേപവുമായി കിവീസ് ബൗളര്‍ ട്രംന്റ് ബോള്‍ട്ടും ഓപണര്‍ ടോം ലാദവും രംഗത്തെത്തിയിരുന്നു.ജയിക്കാമെന്ന പ്രതീക്ഷയുെണ്ടന്നും അവസാന മല്‍സരത്തില്‍ ജയത്തിനായി പോരാടാന്‍ ടീം സഞ്ജമാണെന്നും കിവീസ് കോച്ച് പറഞ്ഞു മൈക്ക് ഹസന്‍ പറഞ്ഞു.
ആദ്യ ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയതാണ് തോല്‍വിക്ക് കാരണമെന്നും റോസ് ടെയ്‌ലര്‍ അഭിപ്രായപ്പെട്ടു. മിച്ചല്‍ സാന്ററുടെ പ്രകടനത്തേയും താരം വാനോളം പുകഴ്ത്തി.
ഏകദിന ടീമിനെ പ്രഖ്യാപിച്ചു
ന്യൂസിലന്‍ഡ്: ന്യൂസിലന്‍ഡിനെതികായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇടവേളയ്ക്ക് ശേഷം സുരേഷ് റെയ്‌നക്ക് ടീമില്‍ അവസരം ലഭിച്ചപ്പോള്‍ ഓള്‍ റൗണ്ടര്‍മാരായ രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയ്ക്കും വിശ്രമം അനുവദിച്ചു. 2015 ല്‍ ദക്ഷിണാഫ്രിക്കക്കെതിരായാണ് റെയ്‌ന അവസാനമായി ഇന്ത്യക്ക് വേണ്ടി ഏകദിനം കളിച്ചത്.
യുവതാരങ്ങളായ ജയന്ത് യാദവ്, ഹര്‍ദിക് പാണ്ഡ്യ, മന്‍ദീപ് സിങ്, കേദാര്‍ ജാദവ് എന്നിവര്‍ക്ക് ടീമില്‍ അവസരം ലഭിച്ചപ്പോള്‍ ശിഖാര്‍ ധവാനെ പരിഗണിച്ചില്ല. യുവരാജ് സിങിന് തിരിച്ചു വരാനുള്ള അവസരവും നല്‍കിയില്ല.
അഞ്ച് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ആദ്യ മല്‍സരം ഈ മാസം 16 ന് ധര്‍മശാലയിലാണ് ആരംഭിക്കുന്നത്. അവസാന മല്‍സരം ഈ മാസം 29 ന് വിശാഖപട്ടണത്തും നടക്കും. കൂടുതലും യുവതാരങ്ങള്‍ക്കാണ്‍ ടീമില്‍ അവസരം നല്‍കിയിരിക്കുന്നത്. ഹര്‍ഭജന്‍ സിങിനെയും സെലക്ടേഷ്‌സ് പരിഗണിച്ചില്ല.
ഇന്ത്യന്‍ ടീം
എംഎസ് ധോണി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, അജങ്ക്യ രഹാന, വീരാട് കോഹ്‌ലി, മനീഷ് പാണ്ഡെ, സുരേഷ് റെയ്‌ന, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ജയന്ത് യാദവ്, അമിത് മിശ്ര, ജസ്പ്രീത് ബൂംറ, ധവാല്‍ കുല്‍ക്കര്‍ണി, ഉമഷ് യാദവ്, മന്‍ദീപ് സിങ്, കേദാര്‍ ജാദ

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss