|    Jun 25 Mon, 2018 4:16 am
FLASH NEWS

പരമ്പരാഗത രീതിയില്‍ നടന്ന സമൂഹ തൈപ്പൊങ്കല്‍ മഹോല്‍സവം ശ്രദ്ധേയമായി

Published : 15th January 2017 | Posted By: fsq

 

തൃശൂര്‍: കേരള ബ്രാഹ്മണ സഭ തൃശൂര്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ പരമ്പരാഗത രീതിയില്‍ നടന്ന സമൂഹ തൈപൊങ്കല്‍ മഹോല്‍സവം ശ്രദ്ധേയമായി. കാര്‍ഷിക വിളവെടുപ്പിനോടനുബന്ധിച്ച് ആഘോഷിക്കുന്ന തൈപൊങ്കല്‍ മഹോല്‍സവത്തില്‍ ഭഗവാന് വിള സമൃദ്ധി സമര്‍പ്പിച്ച് പൊങ്കല്‍ നിവേദിക്കുന്നത് പ്രധാനമാണ്. മഹോല്‍സവത്തോടനുബന്ധിച്ച് അലങ്കരിച്ച കാളവണ്ടിയില്‍ നെല്‍കതിരുകളേന്തി വാദ്യമേളങ്ങളോടെ ഘോഷയാത്ര നടന്നു. പൂങ്കുന്നം പുഷ്പഗിരി സീതാരാമ കല്യാണ മണ്ഡപത്തില്‍ പ്രത്യേകം തയ്യാറാക്കിയ മഹോല്‍സവ വേദിയില്‍ ഘോഷയാത്ര എത്തിയ ശേഷം അലങ്കരിച്ച മണ്‍കലത്തില്‍ പൊങ്കാല തയ്യാറാക്കി. രണ്ടു കലത്തിലായി തയ്യാറാക്കിയ വെണ്‍ പൊങ്കല്‍, ശര്‍ക്കര പൊങ്കല്‍ എന്നിവ ഭഗവാന് നേദിച്ച ശേഷം ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്തു. പൊങ്കല്‍ തയ്യാറാക്കുന്ന സമയം പ്രത്യേക സൂര്യ നാരായണ പൂജയും നടന്നു. വിളവെടുപ്പിനോടനുബന്ധിച്ച് ആദ്യകാലങ്ങളില്‍ നടത്തിയിരുന്ന കൊയ്ത്തുപാട്ടും ഇതോടൊപ്പം അരങ്ങേറി. ബ്രാഹ്മണസഭ ജില്ലാ പ്രസിഡന്റ് ശിവരാമകൃഷ്ണന്‍, സെക്രട്ടറി ഡി മൂര്‍ത്തി, ടി എസ് വിശ്വനാഥയ്യര്‍, ടി കെ ദേവനാരായണന്‍ തൈപൊങ്കല്‍ മഹോല്‍സവത്തിന് നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss