|    Sep 24 Sun, 2017 2:15 pm
FLASH NEWS

പരമ്പരാഗത മല്‍സ്യത്തൊഴിലാളി ഹര്‍ത്താല്‍ പൂര്‍ണം

Published : 27th October 2016 | Posted By: SMR

വടകര: അയില, മത്തി അടക്കമുള്ള ചെറുമീനുകളെ ട്രോളിങിലൂടെ കൂട്ടക്കുരുതിക്ക് ഇരയാക്കുന്നതിനെതിരേ പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ മറ്റും നടത്തിയ ഹര്‍ത്താല്‍ വടകര മേഖലയില്‍ പൂര്‍ണം. തിക്കോടി മുതല്‍ ധര്‍മടം വരെയുള്ള വഞ്ചിത്തൊഴിലാളികള്‍ കടലില്‍ വള്ളമിറക്കാതെ ഹര്‍ത്താലില്‍ പങ്കെടുത്തു. ഇതിനെ തുടര്‍ന്ന് ചോമ്പാല്‍ തുറമുഖമടക്കമുള്ള മല്‍സ്യബന്ധന, വിതരണ കേന്ദ്രങ്ങള്‍ നിശ്ചലമായി. തുറമുഖത്തെ മല്‍സ്യമാര്‍ക്കറ്റും കടകളും പൂര്‍ണമായും അടഞ്ഞു കിടക്കുകയാണ്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വടകര ടൗണ്‍ മല്‍സ്യമാര്‍ക്കറ്റും ഇന്നലെ നിശ്ചലമായി. മല്‍സ്യസമ്പത്തിന് ഭീഷണിയാവുന്ന തരത്തില്‍ ട്രോളിങ് നടത്തു ബോട്ടുകളിലൂടെയുള്ള മീന്‍പിടുത്തം പരമ്പരാഗത മല്‍സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ പട്ടിണിയാക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തിയത്. മല്‍സ്യത്തൊഴിലാളി കോ-ഓഡിനേഷന്‍ കമ്മിറ്റിയും മല്‍സ്യവിതരണ തൊഴിലാളികളും ഹര്‍ത്താലില്‍ പിന്തുണ പ്രഖ്യാപിച്ച് രംഗത്തിറങ്ങി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക