|    Apr 24 Mon, 2017 9:07 am

പരമ്പരാഗത പാതയില്‍ വൈദ്യുത ലൈനുകള്‍ എബിസിയിലേക്ക്

Published : 21st October 2016 | Posted By: SMR

പത്തനംതിട്ട: തീര്‍ഥാടനത്തിന് മുന്നോടിയായി ശബരിമലയിലും പരിസരങ്ങളിലും വൈദ്യുതി ലൈനുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. സന്നിധാനത്തും മാളികപ്പുറത്തും 11 കെവി അടക്കം എല്ലാ ലൈനുകളും അതീവ സുരക്ഷയുള്ള എബി (ഏരിയല്‍ ബണ്‍ഡില്‍ഡ്) കേബിളാക്കി മാറ്റുന്ന നടപടികളാണ് നടക്കുന്നത്. നിലവില്‍ പമ്പയില്‍നിന്ന് സന്നിധാനത്തേയ്ക്കുള്ള 11 കെവി വൈദ്യുതി പ്രവാഹം എബി കേബിള്‍ വഴിയാണ്. ഇതോടെ മനുഷ്യര്‍ക്കോ വന്യജീവികള്‍ക്കോ ഷോക്കേല്‍ക്കാനുള്ള സാധ്യത പൂര്‍ണമായും ഇല്ലാതായി. വരുന്ന തീര്‍ഥാടനകാലത്ത് എല്ലാ സാധാരണ ലൈനുകളും എ.ബി.സി ആക്കുന്നതിനാണ് കെഎസ്ഇബി നടപടികള്‍ സ്വീകരിച്ചുവരുന്നത്. സന്നിധാനത്ത് 4000 വിളക്കുകളാണ് ഉള്ളത്. മണ്ഡല മകരവിളക്ക് സമയത്ത് തിരക്ക് കൂടുമ്പോള്‍ അധികം                വിളക്കുകള്‍ താല്‍ക്കാലികമായും ക്രമീകരിക്കും. സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ ട്രാന്‍സ്‌ഫോര്‍മറുകളും ഇരുമ്പ് വേലിയിലാക്കിക്കഴിഞ്ഞു. ത്രിവേണി സബ് സ്‌റ്റേഷന് എട്ട് മെഗാവാട്ട് ശേഷിയാണ് ഉള്ളത്. പക്ഷേ ഏറ്റവുംവലിയ ഉപയോഗം ഇതേ വരെ രേഖപ്പെടുത്തിയത് മുന്നു മെഗാവാട്ട് മാത്രമാണ്. മകരവിളക്കിന് തലേന്നാണിത് ആവശ്യമായി വന്നിട്ടുള്ളത്. പമ്പയില്‍ ചെറിയാനവട്ടം മുതല്‍ വലിയാനവട്ടത്തിനു തൊട്ടടുത്തുവരെ സ്ഥിരം തൂണിട്ട് വിളക്കുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. വനംവകുപ്പ് വഴി തെളിച്ചാലുടന്‍ പണി തുടങ്ങും. മണ്ഡലപൂജയ്ക്ക് തൊട്ടുമുമ്പാണ് പരമ്പരാഗതമായ പാത ഉണരുക. ഇതിന്റെ പണികള്‍ ടെന്‍ഡര്‍ ചെയ്തു. നിലയ്കല്‍ 4500 ട്യൂബുകളാണ് വേണ്ടത്. 200 സോഡിയം വേപ്പര്‍ലാമ്പുകളും 100 ഹാലോജന്‍ വിളക്കുകളും വേണം.                 എല്ലാ റോഡുകളിലും ഇവിടെ സ്ഥിരം പോസ്റ്റിട്ട് വിളക്ക് സ്ഥാപിക്കും. 2500 താല്‍ക്കാലിക വിളക്കുകളാണ് അധികമായി വരിക. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ വൈദ്യുതിജോലികള്‍ രണ്ട് മാസം മുമ്പ് തന്നെ തുടങ്ങിയിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day