|    Sep 26 Tue, 2017 6:28 pm
FLASH NEWS

പരമ്പരാഗത കൈത്തൊഴിലുകള്‍ പ്രോല്‍സാഹിപ്പിക്കാന്‍ സുരഭി പദ്ധതിയുമായി വ്യവസായ വകുപ്പ്

Published : 22nd November 2016 | Posted By: SMR

ആലത്തൂര്‍:പരമ്പരാഗത കൈത്തൊഴിലുകള്‍ അന്യം നിന്നുപോകുന്നത് തടയാനും അവ പ്രോല്‍സാഹിപ്പിക്കാനും കേരള കരകൗശല വികസന കോര്‍പറേഷന്‍ പദ്ധതി ആവിഷ്‌കരിച്ചു. ലോഹമുരുക്കി പാത്രങ്ങളും വിളക്കും (ഓട്ടുപാത്രവും വിളക്കും) വാര്‍ക്കുന്ന പരമ്പരാഗത രീതി ഉള്‍പ്പടെയുള്ളവയാണ് പ്രോത്സാഹിപ്പിക്കുന്നത്. ‘സുരഭി ‘ എന്ന പദ്ധതി.കേരള സര്‍ക്കാര്‍ വ്യവസായ വകുപ്പ് മുഖേന ആവിഷ്‌കരിച്ച എംപ്ലോയ്‌മെന്റ് ജനറേഷന്‍ ഇന്‍ ട്രഡീഷനല്‍  സെക്റ്റര്‍ എന്ന പദ്ധതിയുടെ ഭാഗമാണിത്. ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ ആരംഭിച്ച് തൊഴിലാളികളെ സംഘടിപ്പിക്കും .ആധുനിക സാങ്കേതിക വിദ്യകള്‍ പാരമ്പര്യത്തൊഴിലില്‍ ഉപയോഗപ്പെടുത്താനും പഴമയുടെ പാരമ്പര്യ പ്രൗഢി നില നിര്‍ത്താനുമാണ് ശ്രമം. ഉല്‍പാദനം, വിപണനം എന്നിവയില്‍ ഇടപെടല്‍ നടത്തും. വായ്പയും ആനുകൂല്യങ്ങളും നേടിയെടുക്കാന്‍ സഹായിക്കും. കാവശ്ശേരി തെന്നിലാപുരത്ത് സുരഭി ലോഹ ശില്‍പ്പ നിര്‍മാണ പരിശീലനവും ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരണവും കേരള കരകൗശല വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ എം .മായാണ്ടി ഉദ്ഘാടനം ചെയ്തു. കെ പിരാജന്‍ അധ്യക്ഷത വഹിച്ചു. ആര്‍ ഉണ്ണികൃഷ്ണന്‍, ബാലകൃഷ്ണന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക