|    Oct 17 Wed, 2018 12:57 pm
FLASH NEWS

പരപ്പനങ്ങാടി 110 കെവി സബ്‌സ്റ്റേഷന്‍ നാടിന് സമര്‍പ്പിച്ചു

Published : 30th January 2017 | Posted By: fsq

 

പരപ്പനങ്ങാടി: കേരളത്തിന്റെ എല്ലാ നേട്ടങ്ങളും മറ്റ് സംസ്ഥാനങ്ങള്‍ക്ക് എക്കാലത്തും അനുകരിക്കാവുന്ന മാത്യകയായിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. പരപ്പനങ്ങാടിയില്‍ പുതുതായി നിര്‍മിച്ച 110 കെവി സബ്‌സ്റ്റേഷന്‍ നാടിന് സമര്‍പ്പിക്കുകയായിരുന്നു മന്ത്രി. സമ്പൂര്‍ണ വൈദ്യതീകരണം കേരളത്തിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ ഒരു പൊന്‍തൂവലാവും. സമ്പൂര്‍ണ വൈദ്യൂതീകരണം പൂര്‍ത്തിയാവുമ്പോള്‍ അങ്കണവാടികളുള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും വൈദ്യതി ലഭിച്ചുവെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. തിരൂരങ്ങാടി മണ്ഡലം സമ്പൂര്‍ണമായി വൈദ്യുതീകരിച്ചതിന്റെ പ്രഖ്യാപനവും മന്ത്രി നടത്തി. കരിങ്കല്ലത്താണി ജങ്ഷനില്‍ നടന്ന ചടങ്ങില്‍ പി കെ അബ്ദുറബ്ബ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഇ ടി മുഹമ്മദ് ബഷീര്‍ എംപി മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണിക്യഷ്ണന്‍, മുനിസിപ്പാലിറ്റി ചെയര്‍ പേഴ്‌സണ്‍ വി വി ജമീല, കെഎസ്ഇബി ഉദേ്യാഗസ്ഥര്‍, ജനപ്രതിനിധികള്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss