|    Oct 23 Tue, 2018 5:59 am
FLASH NEWS

പരപ്പനങ്ങാടി റെയില്‍വേ അടിപ്പാത കാല്‍നട യാത്രക്കാര്‍ക്ക് ഉപകാരപ്പെടുന്നില്ലെന്ന് പരാതി

Published : 24th January 2017 | Posted By: fsq

 

പരപ്പനങ്ങാടി : കാല്‍നടയാത്രക്കാരുടെ ഏറെ കാലത്തെ മുറവിളക്കൊടുവില്‍ നിര്‍മിച്ച പരപ്പനങ്ങാടി റെയില്‍വേ അടിപ്പാത കാല്‍നടയാത്രക്കാര്‍ക്ക് ഉപകാരപ്പെടുന്നില്ലെന്നു പരാതി. പരപ്പനങ്ങാടിയില്‍ റെയില്‍വേ ഗെയ്റ്റ് അടച്ചുപൂട്ടി മേല്‍പ്പാലം വന്നതോടെ ഏറെ ദുരിതത്തിലായത് ഇതുവഴി കടന്നുപോയിരുന്ന കാല്‍നടയാത്രക്കാരായിരുന്നു. ദിവസവും ആയിരിക്കണക്കിന് പേരായിരുന്നു ഇതുവഴി കടന്നുപോയിരുന്നത്. പരപ്പനങ്ങാടിയില്‍ സ്‌റ്റോപ്പില്ലാതെ കടന്നുപോവുന്ന ട്രെയിനുകളുടെ എണ്ണം വര്‍ധിച്ചതോടെ ഇവിടെ പാളം മുറിച്ച് കടക്കേണ്ടിവന്നത്. ഇതോടെ അപകടങ്ങളും പതിവായി. നിരവധി ജീവനുകള്‍ പൊലിഞ്ഞു. ഇതേ തുടര്‍ന്ന് നാട്ടുകാരും ജനപ്രതിനിധികളും നടത്തിയ അക്ഷീണ പരിശ്രമത്തിനൊടുവില്‍ റെയില്‍വേ ഗെയ്റ്റ് ഉണ്ടായിരുന്ന ഭാഗത്ത് കാല്‍നടയാത്രക്കാര്‍ക്ക് നടന്നുപോവകാന്‍ അടിപ്പാത നിര്‍മിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.അടിപ്പാതയുടെ നിര്‍മാണപ്രവൃത്തി 90ശതമാനം പുര്‍ത്തിയായതു മുതല്‍ കാല്‍നടയാത്രക്കാര്‍ക്ക് പുറമെ ബൈക്കുകളും ഓട്ടോറിക്ഷകളും ഇതുവഴി കടന്നുപോവാന്‍ തുടങ്ങി. ഇതേ തുടര്‍ന്ന് റെയില്‍വേ അടിപ്പാതയുടെ കവാടങ്ങള്‍ ഇരുമ്പ് കാലുകള്‍ ഉപയോഗിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തി. എന്നാല്‍ ഇപ്പോള്‍ നിര്‍മാണം പൂര്‍ത്തിയായതോടെ കാ ല്‍നടയാത്രക്കാര്‍ക്ക് നിര്‍മിച്ച പാത മുഴുവന്‍ ബൈക്ക് യാത്രക്കാര്‍ കൈയ്യേറിയിരിക്കുകയാണ്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ പാതിയില്‍ കേബിളുകള്‍ കൊണ്ടുപോവാന്‍ ഉപയോഗിച്ചിരിക്കുന്ന രണ്ടടി വീതിയുള്ള സ്ലാബിന് മുകളിലുടെ ഞെങ്ങിഞെരുങ്ങിയാണ് നടക്കുന്നത്. ഈ അവസ്ഥക്ക് അറുതിവരുത്താന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണെന്ന് നാട്ടുകാര്‍ ആവിശ്യപ്പെടുന്നു. അല്ലാത്ത പക്ഷം ഈ പദ്ധതിയുടെ യഥാര്‍ത്ഥ ഗുണം ലഭ്യമാവില്ലന്നാണു വിലയിരുത്തല്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss