|    Aug 18 Fri, 2017 8:35 am
FLASH NEWS

പരപ്പനങ്ങാടിയില്‍ എസ്ഡിപിഐ ഓഫിസിനുനേരെ ലീഗ് ആക്രമണം

Published : 21st October 2016 | Posted By: SMR

തിരൂരങ്ങാടി: കോളജ് തിരഞ്ഞെടുപ്പിന്റെ മറവില്‍ എസ്ഡിപിഐ ഓഫിസിനുനേരെ മുസ്്‌ലിംലീഗ് ആക്രമണം. അക്രമത്തില്‍ ഓഫിസിലുണ്ടായിരുന്ന പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തിരൂരങ്ങാടി പിഎസ്എംഒ കോളജിന് മുന്‍വശത്തുള്ള എസ്ഡിപിഐ ഓഫിസിലേക്കാണ് ഒരു സംഘം ലീഗ് പ്രവര്‍ത്തകര്‍ ഇരച്ചുകയറി ആക്രമം നടത്തിയത്. കോളജ് തിരഞ്ഞെടുപ്പ് വിജയാഘോഷത്തില്‍ എംഎസ്എഫ് പ്രവര്‍ത്തകരുടെ കൂടെ എത്തിയ ലീഗ് പ്രവര്‍ത്തകര്‍ കാംപസ് ഫ്രണ്ടിന്റെ തിരഞ്ഞെടുപ്പ് കൊടിതോരണങ്ങള്‍ നശിപ്പിച്ചതോടെ ആക്രമത്തിന് തുടക്കം കുറിക്കുകയായിരുന്നു. പിന്നീട് ഓഫിസിന് സമീപത്തെത്തിയ ലീഗ് പ്രവര്‍ത്തകര്‍ ഓഫിസിനുനേരെ കല്ലെറിഞ്ഞു. ഇവിടെ ഉണ്ടായിരുന്ന പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പോലിസെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് എസ്ഡിപിഐ പ്രവര്‍ത്തകന്‍ അബ്ദുല്‍ നാസറിനെ പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥികളായ അമീന്‍, ഷെഫീഖ് എന്നിവരെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അതിനിടെ കല്ലേറില്‍ പരിക്കേറ്റ് പോലിസ് കസ്റ്റഡിയിലെടുത്ത ഉബൈദിനെ രാത്രി ഒന്‍പതായിട്ടും ആശുപത്രിയില്‍ കൊണ്ടുപോവാത്ത നടപടി പ്രതിഷേധത്തിനിടയാക്കി. പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് തലപൊട്ടി രക്തം ഒലിച്ച പ്രവര്‍ത്തകന് ചികില്‍സ നല്‍കാന്‍ തയ്യാറായത്. ആക്രമത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ചെമ്മാട്ട് അങ്ങാടിയില്‍ പ്രകടനം നടത്തി. പ്രകടത്തിന് മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് കോഴിച്ചെന, ഹമീദ് പരപ്പനങ്ങാടി, ജമാല്‍ തിരൂരങ്ങാടി നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക