|    Feb 23 Fri, 2018 8:03 am
FLASH NEWS

പയ്യോളി ഇനി സമ്പൂര്‍ണ ശുചിത്വ നഗരസഭ

Published : 29th January 2017 | Posted By: fsq

 

പയ്യോളി:  നഗരസഭ സമ്പൂര്‍ണ  ശുചിത്വ നഗരസഭയായി പ്രഖ്യാപിച്ചു.ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങില്‍ തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി കെ ടി ജലീലാണ് പ്രഖ്യാപനം നടത്തിയത്.ക്ലീന്‍ പയ്യോളി പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായ അത്‌ലറ്റിക്‌സ്   പി ടി ഉഷ, കെ  ദാസന്‍  എംഎല്‍എ എന്നിവരും പരിപാടിയില്‍ സന്നിഹിതരായിരുന്നു. പരിപാടിയോടനുബന്ധിച്ചു നഗരസഭയുടെ സി എച്ച് മുഹമ്മദ് കോയ സ്മാരക  ലൈബ്രറിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.മാസങ്ങളോളം നീണ്ട അക്ഷീണ പ്രവര്‍ത്തനത്തിന്റെയും  നഗരസഭയിലെ  മുഴുവന്‍ ജനങ്ങളുടെയും കൗണ്‍സിലര്‍മാരുടെയും ആത്മാര്‍ത്ഥമായ സഹകരണത്തിന്റെയും വിജയമാണ് സമ്പൂര്‍ണ ശുചിത്വ പ്രഖ്യാപനമെന്ന്്് നഗരസഭാധ്യക്ഷ കുല്‍സു ടീച്ചര്‍ പറഞ്ഞു.ബസ് സ്റ്റന്‍ഡ് കെട്ടിടത്തോടനുബന്ധിച്ചു നിര്‍മിച്ച സ്ത്രീ സുരക്ഷാ കേന്ദ്രത്തിന്റെ ഉദ്ഘാടനം  കെ ദാസന്‍ എംഎല്‍എ നിര്‍വഹിച്ചു. പി ടി ഉഷ ശുചിത്വ പ്രതിജ്ഞചൊല്ലിക്കൊടുത്തു.ഡെപ്യുട്ടി ചെയര്‍മാന്‍ മഠത്തില്‍ നാണു മാസ്റ്റര്‍  കെ കൃഷ്ണകുമാര്‍ ,വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സജിനി കോഴിപ്പറമ്പത്,കൂടയില്‍ ശ്രീധരന്‍ ,സമീറ, ചന്ദ്രന്‍, രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ചു പി കെ ഗംഗാധരന്‍,അഷറഫ് കോട്ടക്കല്‍, പി വി രാമചന്ദ്രന്‍ മാസ്റ്റര്‍, പി ടി രാഘവന്‍, ശശിമാസ്റ്റര്‍ ,വി പി സതീശന്‍, കെ ടിവിനോദന്‍,വി ടി ചന്ദ്രി, ടി പി പ്രജീഷ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss