|    Oct 21 Sun, 2018 1:36 am
FLASH NEWS

പയ്യോളിയിലെ കുടിവെള്ള പ്രശ്‌നം: ജില്ലാ ഭരണകൂടം ഇടപെടുന്നു

Published : 28th September 2017 | Posted By: fsq

 

കോഴിക്കോട്്്: പയ്യോളി  മുനിസിപ്പല്‍ പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ ജില്ലാ ഭരണകൂടം ഇടപെടുന്നു. ജില്ലാ കലക്ടര്‍ യു വി ജോസിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സിഡബ്ല്യൂആര്‍ഡിഎമ്മിലെ ശാസ്ത്രജ്ഞരും സ്ഥലം സന്ദര്‍ശിച്ചു.  മുനിസിപ്പാലിറ്റിയില്‍ ഒമ്പത് കുടിവെള്ള പദ്ധതികള്‍ ഉണ്ടെങ്കിലും ഒന്നും ഉപയോഗ പ്രദമാക്കിയിട്ടില്ല. വൈദ്യൂതി കണക്ഷന്‍ ഇല്ലാത്തതും മോട്ടോര്‍ കേടുവന്നതും, പൈപ്പ് ലൈന്‍ പൂര്‍ത്തിയാകാത്തതുമായ വിവിധ പ്രശ്‌നങ്ങളുണ്ട്. ഇരുമ്പിന്റെ അംശം കലര്‍ന്നതിനാലാണ് പല സ്ഥലങ്ങളിലും കുടിവെള്ളം ഉപയോഗിക്കാതിരിക്കാന്‍  കാരണം. ചെലവ് കുറഞ്ഞ രീതിയില്‍ വെള്ളത്തിലെ കലര്‍പ്പ് ഒഴിവാക്കുന്നതിന് ഉപകരിക്കുന്ന സംവിധാനത്തെ കുറിച്ച് പരിശോധിക്കുന്നതിന് സിഡബ്ല്യൂആര്‍ഡിഎമ്മിനെ ചുമതലപ്പെടുത്തി. മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതികള്‍ പ്രയോജനപ്പെടുത്തുന്നതിനും നടപടികള്‍ ഉണ്ടാവും. തോടുകളിലെ കൈയേറ്റം സംബന്ധിച്ച് റവന്യൂ സംഘം പരിശോധന നടത്തും. കിണറുകളിലെ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുന്നത് തടയുന്നതിനായി കോളനികളില്‍ 10 വീടുകള്‍ക്ക് ഒന്ന് എന്ന രീതിയില്‍ സെപ്റ്റിക് ടാങ്കുകള്‍ നിര്‍മിക്കുന്നതിനും നടപടി ഉണ്ടാവും. ചെത്തില്‍ പാടശേഖര സമിതിക്കു വേണ്ടി സ്ഥാപിച്ച കുടിവെള്ള പദ്ധതി പൊതു ആവശ്യത്തിന് ഉപയോഗപ്പെടുത്താവുന്നതിന്റെ സാധ്യത പരിശോധിക്കും. പമ്പിങ് തുടങ്ങിയാല്‍ പരിസര പ്രദേശത്തെ കിണറുകളില്‍ ജലവിതാനം കുറയുമെന്ന കാരണത്താല്‍ എതിര്‍പ്പുണ്ട്. ഇതിന് ട്രയല്‍ പമ്പിങ് നടത്തി പരിശോധിക്കാനും സിഡബ്ല്യൂആര്‍ഡിഎമ്മിന് നിര്‍ദേശം നല്‍കി. പയ്യോളി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പി കുല്‍സു ടീച്ചര്‍, സിഡബ്ല്യൂആര്‍ഡിഎമ്മിലെ ശാസ്ത്രജന്‍ ഡോ. എസ് ദീപു, ടെക്‌നിക്കല്‍ അസിസ്റ്റന്റ്്് ശശിധരന്‍ പള്ളിക്കുടിയില്‍, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ് സുനില്‍, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി രവീന്ദ്രന്‍, ഡെപ്യൂട്ടി കലക്ടര്‍ പി പി കൃഷ്ണന്‍ കുട്ടി, തഹസില്‍ദാര്‍ എം റംല, പരിസ്ഥിതി പ്രവര്‍ത്തകന്‍ മണലില്‍ മോഹന്‍, വാട്ടര്‍ ട്രീറ്റ്‌മെന്റ് കണ്‍സല്‍ട്ടന്റ് പി സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss