|    Oct 18 Wed, 2017 6:43 pm
FLASH NEWS

പയ്യോളിയിലെ അത്യാധുനിക മല്‍സ്യമാര്‍ക്കറ്റ് ഇന്നു തുറക്കും

Published : 25th August 2016 | Posted By: SMR

പയ്യോളി: കാത്തിരിപ്പിന് വിരാമമിട്ട് പയ്യോളി അത്യാധുനിക മല്‍സ്യമാര്‍ക്കറ്റ് ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.
നാഷനല്‍ ഫിഷറീസ് ഡവലപ്‌മെന്റ് നിര്‍മിക്കുന്ന 52 മല്‍സ്യമാര്‍ക്കറ്റുകളില്‍ ഒന്നാണ് പയ്യോളിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ വിഹിതമായ 90 ലക്ഷം രൂപയും സംസ്ഥാനസര്‍ക്കാറിന്റെ വിഹിതമായ 25 ലക്ഷം രൂപയും ചെലവഴിച്ചാണ് മാര്‍ക്കറ്റ് നിര്‍മിച്ചത്. 2015 ആഗസ്റ്റ് 31ന് ഫിഷറീസ് മന്ത്രി കെ ബാബു ഉദ്ഘാടനം നിര്‍വഹിച്ചെങ്കിലും വൈദ്യുതിയും വെള്ളവും ഇല്ലാത്തതും ബീച്ച് റോഡില്‍ നിന്ന് മാര്‍ക്കറ്റിലേക്ക് വഴിയില്ലാത്തതും തടസമായി. ഇപ്പോള്‍, മലിനജലശുദ്ധീകരണപ്ലാന്റ്, രാത്രിയിലും പ്രവര്‍ത്തിക്കുന്ന സിസിടിവി കാമറ തുടങ്ങിയവയെല്ലാം സ്ഥാപിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് മൂന്നിന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി കുല്‍സു മാര്‍ക്കറ്റ് വ്യാപാരത്തിനായി തുറന്നു കൊടുക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക