|    Jul 20 Fri, 2018 8:26 am
FLASH NEWS

പയ്യാമ്പലത്ത് തിരയില്‍പ്പെട്ട വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല

Published : 6th September 2017 | Posted By: fsq

 

കണ്ണൂര്‍: ഓണാഘോഷത്തിന് പയ്യാമ്പലത്ത് കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല. തോട്ടട അജയ് നിവാസിലെ മനോജിന്റെ മകന്‍ അഖിലിനെ(11)യാണ് കാണാതായത്. ഇന്നലെ രാത്രിവരെയും തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെങ്കിലും വിദ്യാര്‍ഥിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തിരുവോണ നാളില്‍ ഉച്ചയ്ക്കു 2.30 ഓടെയായിരുന്നു സംഭവം. അഖിലിനൊപ്പം ജ്യേഷ്ഠന്‍ നിഖില്‍, കൂട്ടുകാരായ വസന്ത്, സച്ചിന്‍, നിതീഷ്, സുമേഷ് എന്നിവരാണ് പയ്യാമ്പലത്ത് കടലില്‍ കുളിക്കാനെത്തിയത്. കടലില്‍ ഇറങ്ങിയ വിദ്യാര്‍ഥികള്‍ കുളിക്കുന്നതിനിടെ മൂന്നുപേര്‍ തിരയില്‍പ്പെടുകയായിരുന്നു. ലൈഫ് ഗാര്‍ഡ് രക്ഷപ്പെടുത്തിയവരില്‍ സച്ചിന്‍ എന്ന വിദ്യാര്‍ഥിക്കു ജില്ലാ ആശുപത്രിയില്‍ ചികില്‍സ നല്‍കി. നാവിക സേന അധികൃതരും മുങ്ങല്‍ വിദഗ്ധരും തിരദേശ പോലിസും മല്‍സ്യത്തൊഴിലാളികളുമെല്ലാം തിരച്ചിലിനു നേതൃത്വം നല്‍കുന്നുണ്ട്. വിവരമറിഞ്ഞ് ജില്ലാകലക്്ടറുടെ നിര്‍ദേശപ്രകാരം ആര്‍ഡിഒ ഉള്‍പ്പെടെ ഉദ്യോഗസ്ഥരും തിരച്ചിലിനു നേതൃത്വം നല്‍കാന്‍ പയ്യാമ്പലത്തെത്തിയിരുന്നു. തോട്ടട വെസ്റ്റ് യുപി സ്‌കൂളില്‍ ആറാംക്ലാസ് വിദ്യാര്‍ഥിയാണ് അഖില്‍. ഓണവും പെരുന്നാളും പ്രമാണിച്ച് ദിവസങ്ങളായി പയ്യാമ്പലം ബീച്ചില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സന്ദര്‍ശകരെ ലൈഫ് ഗാര്‍ഡ് നിയന്ത്രിക്കുകയും ബഹുഭൂരിഭാഗം പേരെയും കടലിലിറങ്ങുന്നതില്‍ നിന്ന് പിന്തിരിപ്പുക്കുകയും ചെയ്തിരുന്നു. ലൈഫ് ഗാര്‍ഡിന്റെ കണ്ണുവെട്ടിച്ച് കുളിക്കാനിറങ്ങിയ കുട്ടികള്‍ ബഹളം വച്ചപ്പോഴാണ് അഖിലും മറ്റും രണ്ടുപേരും തിരയില്‍പ്പെട്ടത് അറിയുന്നത്. തിരുവോണ ദിവസം രാവിലെ 10ഓടെയാണ് സുഹൃത്തുക്കളുടെ സംഘം തോട്ടടയില്‍ നിന്നു കണ്ണൂരിലേക്ക് പുറപ്പെട്ടത്. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് കുട്ടികളും സന്ദര്‍ശകരും കടലിലിറങ്ങുന്നത് പയ്യാമ്പലത്ത് അപകടം തുടര്‍ക്കഥയാക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss