|    Jan 17 Tue, 2017 10:28 am
FLASH NEWS

പയ്യന്നൂര്‍ സമാധാനത്തിലേക്ക്; പോര്‍ നിയമസഭയിലും

Published : 14th July 2016 | Posted By: SMR

കണ്ണൂര്‍: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സിപിഎം, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പയ്യന്നൂര്‍ സമാധാനത്തിലേക്ക്. ഇന്നലെ മേഖലയില്‍ ഒരു അക്രമ സംഭവവും അരങ്ങേറിയിട്ടില്ല. അക്രമം തടയാന്‍ പയ്യന്നൂരില്‍ പോലിസ് കണ്‍ട്രോള്‍ റൂം സ്ഥാപിച്ച് സുരക്ഷാ സംവിധാനങ്ങളും സ്‌ക്വാഡുകള്‍ തിരിച്ചുള്ള പട്രോളിങും ശക്തമാക്കിയിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ നിന്നായുള്ള ആറ് ഡിവൈഎസ്പിമാരും സിഐമാരുമാണ് സുരക്ഷയുടെ ഭാഗമായി പ്രദേശത്ത് കാവല്‍ നില്‍ക്കുന്നത്.
400ഓളം സേനംഗങ്ങളും പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ജില്ലാ പോലിസ് ചീഫ് സഞ്ജയ് കുമാര്‍ ഗുരുദിന്‍ ഇതിനെല്ലാം നേതൃത്വം നല്‍കുന്നു. സംസ്ഥാന പോലിസിന് പുറമെ എംഎസ്പിയും സ്ഥലത്തുണ്ട്. കെഎപി, ദ്രുതകര്‍മസേന, ബോംബ്, ഡോഗ് സ്‌ക്വാഡുകളെയാണ് ജാഗ്രതയോടെ സംഘര്‍ഷ പ്രദേശങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്.
ഓട്ടോെ്രെഡവറായ രാമചന്ദ്രന്റെ മരണത്തില്‍ അനുശോചിച്ച് പയ്യന്നൂരില്‍ ഓട്ടോ െ്രെഡവര്‍മാര്‍ ഇന്നലെ ഹര്‍ത്താലാചരിച്ചു.— രണ്ട് കൊലപാതക കേസിലും വാഹനം, വീട്, സ്ഥാപനങ്ങള്‍ ആക്രമിച്ച സംഭവത്തിലും പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലക്കേസില്‍ സിപിഎം-ആര്‍എസ്എസ്സുകാരായ 60 പേര്‍ക്കെതിരെയാണ് കേസ്. പ്രതികളില്‍ പലരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. സംഘര്‍ഷത്തിന് അയവ് വന്ന ശേഷം പ്രതികളെ പിടികൂടാമെന്ന നിലപാടിലാണ് പോലിസ്. സംഘര്‍ഷം കെട്ടടങ്ങിയ പശ്ചാത്തലത്തില്‍ ഇന്നും നാളെയുമായി പ്രതികളെ പിടികൂടാന്‍ കഴിയുമെന്നാണ് അറിയുന്നത്. അതിനിടെ നേതാക്കളുടെ പ്രസ്താവനകള്‍ ഭീതിവളര്‍ത്തുകയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.—
ഇന്നലെ നിയമസഭയില്‍ പയ്യന്നൂരിലെ ഇരട്ടക്കൊല സംബന്ധിച്ച് പ്രതിപക്ഷവും ഭരണപക്ഷവും വാക് പോര് നടത്തി. പോലിസിനെ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനാണ് നിയന്ത്രിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. എല്‍ഡിഎഫ് അധികാരത്തില്‍ വരുമ്പോഴെല്ലാം കണ്ണൂരില്‍ അക്രമം അരങ്ങേറാറുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു.
ബിജെപി പ്രവര്‍ത്തകന്‍ രാമചന്ദ്രന്‍ കൊല്ലപ്പെടാന്‍ കാരണം സിപിഎം പ്രവര്‍ത്തകന്‍ ധനരാജന്റെ മരണത്തിലുണ്ടായ പക കാരണമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രസ്താവനയും വിവാദത്തിന് വഴിമരുന്നിട്ടിരിക്കുകയാണ്. പയ്യന്നൂരിലെ അക്രമ സംഭവങ്ങള്‍ സര്‍ക്കാര്‍ ലാഘവത്തോടെയാണ് കാണുന്നതെന്നും പിണറായിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി പ്രതിപക്ഷം ആരോപിക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 65 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക