|    Jul 22 Sun, 2018 6:34 am
FLASH NEWS

പയ്യന്നൂര്‍ മണ്ഡലത്തില്‍ വികസന രേഖ തയ്യാറാക്കുന്നു

Published : 14th September 2017 | Posted By: fsq

 

പയ്യന്നൂര്‍: പയ്യന്നൂര്‍ മണ്ഡലത്തിലെ വിവിധ വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് സമഗ്രമായ വികസനരേഖ തയ്യാറാക്കാന്‍ തൃശ്ശൂര്‍ കിലയുടെ അഭിമുഖ്യത്തില്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍. മണ്ഡലത്തിലെ 6 ഗ്രാമപ്പഞ്ചായത്തുകളിലും പയ്യന്നൂര്‍ നഗരസഭയിലും വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരിക്കുകയും പ്രാദേശിക ശില്‍പശാലകള്‍ സംഘടിപ്പിക്കുകയും ചെയ്തു. സി കൃഷ്ണന്‍ എംഎല്‍എ ചെയര്‍മാനും ഡോ. രാമന്തളി രവി കണ്‍വീനറുമായ മണ്ഡലം സ്റ്റിയറിങ് കമ്മിറ്റിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ ചെയര്‍മാന്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ അംഗങ്ങളാണ്. ഓരോ വികസന മേഖലയിലും നേരിടുന്ന പ്രശ്‌നങ്ങളും ആവശ്യങ്ങളും എന്തെല്ലാമെന്നു തിരിച്ചറിയാനുള്ള പ്രവര്‍ത്തനങ്ങളാണ് പ്രാദേശികതലത്തില്‍ നടന്നത്. വര്‍ക്കിങ് ഗ്രൂപ്പ് ജനറല്‍ ബോഡി യോഗം സി കൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സത്യപാലന്‍ സംസാരിച്ചു. കോ-ഓഡിനേറ്റര്‍ ഡോ. രവി രാമന്തളി പദ്ധതി വിശദീകരിച്ചു. തദ്ദേശ ഭരണ സ്ഥാപന മേധാവികളും ഉദ്യോഗസ്ഥരും വര്‍ക്കിങ് ഗ്രൂപ്പംഗങ്ങളും പങ്കെടുത്തു. മണ്ഡലത്തിലെ വികസന പ്രശ്‌നങ്ങള്‍ ഏകോപിപ്പിക്കാാനും സര്‍ക്കാരിന്റെ മുഖ്യ പരിഗണനയ്‌ക്കെത്തേണ്ട പദ്ധതികളെ കണ്ടെത്താനുമാണ് യോഗം ചേര്‍ന്നത്. പയ്യന്നൂര്‍ മണ്ഡലം വികസന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള ഒന്നാം ഘട്ട പരിപാടി ഇതോടു കൂടി പൂര്‍ത്തിയായി. വികസന രേഖ തയ്യാറാക്കുന്നതോടെ മണ്ഡലം സെമിനാര്‍ നടത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss