|    Feb 23 Fri, 2018 2:24 pm
FLASH NEWS

പയ്യന്നൂര്‍ പൈതൃക ടൂറിസ ഗ്രാമം വിദഗ്ധ സംഘം സന്ദര്‍ശിച്ചു

Published : 22nd January 2017 | Posted By: fsq

 

പയ്യന്നൂര്‍: പയ്യന്നൂര്‍ പൈതൃക ടൂറിസ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട പ്രദേശങ്ങള്‍ സി കൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. വിനോദ സഞ്ചാര സാധ്യതകളുള്ള സ്ഥലങ്ങളുടെ പൈതൃകവും സംസ്‌കാരവും ചരിത്രവും നേരില്‍ക്കണ്ട് വിശദമായ പദ്ധതി റിപോര്‍ട്ട് തയ്യാറാക്കും. ഇത് ഫെബ്രുവരി 3ന് തിരുവനന്തപുരത്ത് മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ അവതരിപ്പിക്കും. എട്ടിക്കുളം ബീച്ച്, ചിറ്റടി ടവര്‍, കവ്വായി കായല്‍, കേളോത്ത് ഖാദി കേന്ദ്രം, കാപ്പാട്, മീന്‍കഴി, കാനായി കാനം, കുണിയന്‍, ഹരി തീര്‍ഥക്കര, തെയ്യോട്ടുകാവ്, കടയക്കരപ്പള്ളി, മുതുകാട്ടുകാവ് എന്നിവിടങ്ങളിലാണ് സംഘം സന്ദര്‍ശിച്ചത്. ടൂറിസം ജോയിന്റ് ഡയറക്ടര്‍ എന്‍ വി കുഞ്ഞിരാമന്‍, പ്രൊജക്റ്റ് എന്‍ജിനീയര്‍ നസീഹ നിരൂഫ ര്‍, ടി വി മധുകുമാര്‍, വി മധുസൂദനന്‍, ഉണ്ണി കാനായി എന്നിവരടങ്ങിയ സംഘമാണ് സന്ദര്‍ശിച്ചത്. പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍, രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം വി ഗോവിന്ദന്‍, എരമം-കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ സത്യഭാമ, ജനപ്രതിനിധികള്‍ എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ സംഘത്തെ അനുഗമിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss