|    Jun 24 Sun, 2018 4:45 pm
FLASH NEWS

പയ്യന്നൂര്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം;അപേക്ഷകര്‍ക്ക് ദുരിതം

Published : 15th December 2017 | Posted By: kasim kzm

പയ്യന്നൂര്‍: പ്രവര്‍ത്തനം തുടങ്ങി 10 വര്‍ഷം കഴിഞ്ഞിട്ടും പയ്യന്നൂര്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ തയ്യാറല്ല. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നായി ദിനേന നിരവധി അപേക്ഷകരാണ് ഇവിടെയെത്തുന്നത്. എന്നാല്‍ ഇവര്‍ക്ക് ഇരിക്കാനോ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനോ മതിയായ സൗകര്യങ്ങളില്ല. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് വെളിയില്‍ നില്‍ക്കേണ്ട അവസ്ഥയാണ്. പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലേക്ക് പ്രവേശിക്കാന്‍ ഊഴം കാത്തുനില്‍ക്കുന്നവര്‍ പൊരിവെയിലും മഴയും കൊള്ളണം. കൈക്കുഞ്ഞുങ്ങള്‍ അടക്കമുള്ളവരും സ്ത്രീകളും പ്രായമായവരും ടോക്കണ്‍ വിളിക്കുന്നതു വരെ ദുരിതം സഹിക്കണം. കേന്ദ്രത്തിന്റെ മുന്നില്‍ തന്നെ ഷെഡ് നിര്‍മിക്കാനുള്ള സൗകര്യങ്ങളുണ്ടായിട്ടും ബന്ധപ്പെട്ടവര്‍ അനാസ്ഥ കാട്ടുകയാണ്. വെയിലില്‍നിന്നും മഴയില്‍ നിന്നും രക്ഷപ്പെടാന്‍ അടുത്തുള്ള തണല്‍ മരമോ ചായക്കടകളിലെ താല്‍ക്കാലിക ഇരിപ്പിടങ്ങളോ ആണ് ആശ്രയം. അനുവദിച്ച സമയത്തിനും മുമ്പേ വിദൂരസ്ഥലങ്ങളില്‍നിന്ന് എത്തുന്നവരാണ് കടുത്ത ദുരിതം പേറുന്നത്. പയ്യന്നൂര്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ ദിനേന കാണുന്ന അപേക്ഷകരുടെ നീണ്ടനിരയില്‍ ഭൂരിപ ക്ഷവും കാ സര്‍കോട്ടുകാരാണ്. ശുചിമുറികളോ, കുടിവെള്ള സൗകര്യമോ പുറത്തില്ല. എന്നാല്‍, അപേക്ഷകര്‍ക്ക് മുന്‍കൂട്ടി തിയ്യതിയും സമയവും നിശ്ചയിച്ചു നല്‍കുന്നുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss