|    Oct 19 Thu, 2017 10:15 pm
FLASH NEWS

പയ്യന്നൂര്‍ നഗരത്തിലെ കാമറകള്‍ പ്രവര്‍ത്തനരഹിതം

Published : 12th August 2017 | Posted By: fsq

 

പയ്യന്നൂര്‍: നഗരത്തില്‍ മോഷണവും പിടിച്ചുപറിയും വ്യാപിക്കുമ്പോഴും പോലിസ് സ്ഥാപിച്ച സിസിടിവി കാമറകള്‍ പ്രവര്‍ത്തനരഹിതം. വര്‍ഷങ്ങള്‍ക്കു മുമ്പ് അബ്്ദുര്‍റഹീം സിഐയായിരുന്നപ്പോഴാണ് നഗരത്തില്‍ 10 സ്ഥലങ്ങളിലായി കാമറകള്‍ സ്ഥാപിച്ചത്. ഇവയെല്ലാം ഇപ്പോള്‍ ഉപയോഗശൂന്യമായിരിക്കുകയാണ്.  കാമറയ്ക്കാവശ്യമായ വൈദ്യുതി വ്യാപാരികളാണു നല്‍കിയിരുന്നത്. കാമറാ സംവിധാനത്തിന്റെ ഉല്‍ഘാടനവും കൊട്ടിഘോഷിച്ചു തന്നെ നടത്തിയിരുന്നു. എന്നാല്‍, വെറും അഞ്ചുമാസം കൊണ്ടുതന്നെ കാമറകള്‍ പ്രവര്‍ത്തനരഹിതമായി. സിസിടിവി കാമറയുടെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ച പയ്യന്നൂര്‍ പോലിസ് സ്‌റ്റേഷനിലെ കംപ്യൂട്ടര്‍ മുറി ഇപ്പോള്‍ ജീവനക്കാരാണു ഉപയോഗിക്കുന്നത്. ജില്ലയിലെ പ്രധാന പോലിസ് സ്‌റ്റേഷനായ പയ്യന്നൂരില്‍ ഈയിടെ കട കുത്തിത്തുറന്നുള്ള മോഷണവും പിടിച്ചുപറിയുമെല്ലാം അരങ്ങേറിയിരുന്നു. മാത്രമല്ല, രാഷ്ട്രീയസംഘര്‍ഷങ്ങളഉം പയ്യന്നൂര്‍ മേഖലയിലേക്കു പടരുന്നുണ്ട്. ഈയവസ്ഥയിലും കാമറകള്‍ പലതും പൊട്ടിത്തകര്‍ന്നു കിടക്കുകയാണ്. ലക്ഷങ്ങള്‍ മുടക്കിയ പദ്ധതിയും തിരിഞ്ഞുനോക്കാന്‍ ആളില്ലാതെ നശിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക