|    Jun 21 Thu, 2018 10:00 pm
FLASH NEWS

പയ്യന്നൂര്‍ ടൗണില്‍ അഞ്ച് കടകളില്‍ മോഷണം

Published : 4th August 2017 | Posted By: fsq

 

പയ്യന്നൂര്‍: ടൗണില്‍ മെയിന്‍ റോഡില്‍ അഞ്ചോളം കടകളില്‍ മോഷണം. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. നഗരത്തിലെ എആര്‍ വാച്ച് വര്‍ക്‌സ്, ഭവ്യ സ്റ്റുഡിയോ, മേനകാ വസ്ത്രാലയം, സമീപത്തെ ജ്യോതിഷാലയം, മെയിന്‍ റോഡ് പെരുമ്പയിലെ എസ്പി സ്റ്റോര്‍സ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. കവര്‍ച്ചക്ക് ഉപയോഗിച്ച നാല് കമ്പിപ്പാരകള്‍ കെട്ടിടത്തിന് സമീപത്ത് നിന്നും ഷെഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മോഷ്ടാവ് കടവരാന്തയില്‍ മലമൂത്ര വിസര്‍ജനവും നടത്തി. മോഷണത്തിന് പിന്നില്‍ സംഘമാണെന്ന് പോലിസ് സംശയിക്കുന്നു. രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് പൂട്ട് തകര്‍ത്തതായി കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മറ്റ് നാല് കടകളിലെയും മോഷണം അറിയുന്നത്. ഭവ്യ സ്റ്റുഡിയോയിലെ അലമാരകളും ജ്യോതിഷാലയത്തിലെ മേശവലിപ്പും തകര്‍ത്തു. എസ്പി സ്റ്റോറില്‍ നിന്നും ആയിരം രൂപ കവര്‍ന്നു. മോഷണ ദൃശ്യങ്ങള്‍ കടയിലെ നിരീക്ഷണ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. മോഷ്ടാവിന്റേതെന്ന് കരുതുന്ന കാവിമുണ്ടും പരിസരത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss