|    Jul 18 Wed, 2018 6:31 pm
FLASH NEWS

പയ്യന്നൂര്‍ കോളജ് മുന്നില്‍; നടനവേദികള്‍ ഇന്നുണരും

Published : 2nd March 2018 | Posted By: kasim kzm

കണ്ണൂര്‍: തോട്ടട എസ്എന്‍ കോളജില്‍ നടക്കുന്ന കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ കലോല്‍സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന് നടനവേദികള്‍ ഉണരും. രണ്ടാം ദിവസമായ ഇന്നലെയും സ്‌റ്റേജിതര മല്‍സരങ്ങള്‍ അരങ്ങേറി. അഞ്ച് വേദികളിലായി കാര്‍ട്ടൂണ്‍ രചന, രംഗോളി, കാരിക്കേച്ചര്‍ ഉള്‍പ്പെടെയുള്ള മല്‍സരങ്ങളാണ് ഇന്നലെ നടന്നത്. 108 പോയിന്റുമായി പയ്യന്നൂര്‍ കോളജാണ് മുന്നില്‍.
77 പോയിന്റുമായി തലശ്ശേരി ബ്രണ്ണന്‍ കോളജ് രണ്ടാം സ്ഥാനത്തും 56 പോയിന്റുമായി കാസര്‍കോട് ഗവ. കോളജ് മൂന്നാം സ്ഥാനത്തും 50 പോയിന്റോടെ എസ്എന്‍ കോളജ് കണ്ണൂര്‍ നാലാം സ്ഥാനത്തും തുടരുന്നു. സ്‌റ്റേജിനങ്ങളുടെ ഉദ്ഘാടനം ഇന്നു വൈകീട്ട് നാലിന് മുഖ്യവേദിയായ നിശാഗന്ധിയില്‍ നടക്കും. എംപിമാരായ പി കെ ശ്രീമതി, കെ കെ രാഗേഷ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും.
നടന്‍ കാളിദാസ് ജയറാം, സംവിധായകന്‍ എബ്രിഡ് ഷൈന്‍ മുഖ്യാതിഥികളാവും. നാലിന് വൈകീട്ട് സമാപന സമ്മേളനം ഉദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. മുഖ്യാതിഥിയായി സംവിധായകന്‍ ആഷിക് അബു പങ്കെടുക്കും. ഏഴു വേദികളില്‍  120 ഇനങ്ങളിലായി 114 കോളജുകളില്‍ നിന്നുള്ള 5552 പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss