|    Jan 23 Mon, 2017 4:17 pm

പയ്യന്നൂര്‍ കിരീടക്കുതിപ്പില്‍

Published : 28th November 2015 | Posted By: SMR

കണ്ണൂര്‍: ജില്ലാ സ്‌കൂള്‍ കായികമേളയില്‍ നിലവിലെ ജേതാക്കളായ പയ്യന്നൂര്‍ ഉപജില്ലയും സ്‌കൂള്‍ വിഭാഗത്തില്‍ കോഴിച്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളും കുതിപ്പ് തുടരുന്നു. 12 സ്വര്‍ണവും 22 വെള്ളിയും 10 വെങ്കലവും ഉള്‍പ്പെടെ 154 പോയിന്റാണ് പയ്യന്നൂരിന്റെ സമ്പാദ്യം.
9 സ്വര്‍ണവും 8 വെള്ളിയും 5 വെങ്കലവും ഉള്‍പ്പെടെ 82 പോയിന്റോടെ ഇരിട്ടിയാണ് തൊട്ടുപിന്നില്‍. 7 സ്വര്‍ണവും 4വെള്ളിയും 16 വെങ്കലവും ഉള്‍പ്പെടെ 73 പോയിന്റോടെ തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ല മൂന്നാമതാണ്. 45 പോയിന്റാണ് കോഴിച്ചാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ സമ്പാദ്യം. 29 പോയിന്റോടെ പ്രാപ്പൊയില്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് രണ്ടാം സ്ഥാനത്ത്. 28 പോയിന്റോടെ എളയാവൂര്‍ സിഎച്ച്എം എച്ച്എസ്എസ് മൂന്നാംസ്ഥാനത്തും തുടരുന്നു.
3 സ്വര്‍ണവും 9 വെള്ളിയും 3 വെങ്കലവുമാണ് കോഴിച്ചാലിന്റെ മെഡല്‍ പട്ടികയില്‍. പ്രാപ്പൊയില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് 2 സ്വര്‍ണവും 6 വെള്ളിയും 1 വെങ്കലവുമുണ്ട്. മൂന്നുവീതം സ്വര്‍ണവും വെള്ളിയും 4 വെങ്കലവും എളയാവൂര്‍ സിഎച്ച്എം കരസ്ഥമാക്കി. കായികമേളയുടെ സമാപനം ഇന്നു വൈകീട്ട് നാലിന് മേയര്‍ ഇ പി ലത ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷത വഹിക്കും. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ കെ വിനീഷ്, സതീറാണി, വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടര്‍ എം സെല്‍വമണി, തളിപ്പറമ്പ് ഡിഇഒ കെ പി വാസു, എസ്എസ്എ ജില്ലാ പ്രൊജക്റ്റ് ഓഫിസര്‍ പി കെ ഗോപിനാഥന്‍, കണ്ണൂര്‍ ഡിഇഒ കരുണാകരന്‍, ഷാജു ജോസഫ് പങ്കെടുക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 55 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക