|    Jan 21 Sat, 2017 11:57 am
FLASH NEWS

പയ്യന്നൂര്‍ ഇരട്ടക്കൊല: ആറുപേര്‍ പിടിയില്‍

Published : 17th July 2016 | Posted By: SMR

പയ്യന്നൂര്‍: കുന്നരുവിലെ സിപിഎം പ്രവര്‍ത്തകന്‍ ധനരാജ്, അന്നൂരിലെ ബിജെപി പ്രവര്‍ത്തകന്‍ സി കെ രാമചന്ദ്രന്‍ എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആറുപേര്‍ പ്രത്യേകാന്വേഷണ സംഘത്തിന്റെ പിടിയിലായി. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായവരാണ് പിടിയിലായത്. ധനരാജിനെ വീട്ടുവളപ്പില്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകരും സി കെ രാമചന്ദ്രനെ വീടിന്റെ വാതില്‍ തകര്‍ത്ത് കുടുംബങ്ങളുടെ മുന്നിലിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് സിപിഎമ്മുകാരെയുമാണ് പിടികൂടിയത്. ഇവരെ ഇന്ന് മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയേക്കുമെന്നും സൂചനയുണ്ട്. അതേസമയം ആരെയും പിടികൂടിയിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചത്. കൊലപാതകക്കേസില്‍ നിരവധി പേരെയാണ് കഴിഞ്ഞ ദിവസങ്ങളിലായി പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇവരെ വിവിധ അജ്ഞാത കേന്ദ്രങ്ങളില്‍ ചോദ്യം ചെയ്യുകയാണ്.
ചോദ്യം ചെയ്യലില്‍ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയവരാണ് ഇപ്പോള്‍ പിടിയിലായവര്‍. അതിനിടെ ഇന്നലെയും പയ്യന്നൂരിലെ വിവിധ സ്ഥലങ്ങളില്‍ ബോംബ്-ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി. കൊലപാതക സംഘം ആയുധം ഉപേക്ഷിച്ച സ്ഥലമാണിതെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. രാമന്തളി, കക്കംപാറ, മൊട്ടക്കുന്ന് എന്നിവടങ്ങളിലാണ് ആയുധങ്ങള്‍ക്കായി പോലിസ് തിരച്ചില്‍ നടത്തിയത്. ആയുധങ്ങള്‍ ക െണ്ടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലിസ്. കൊലയാളി സംഘം സഞ്ചരിച്ച അക്രമികള്‍ ഉപയോഗിച്ചതെന്നു ൈബക്കുകളിലൊന്ന് പോലിസുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിന് മുമ്പ് അക്രമി സംഘം ഒരു വീട് കേന്ദ്രീകരിച്ച് ആസു ്രതണം നടത്തിയതായും വ്യക്തമായിട്ടുണ്ട്. അതിനിടെ, ധനരാജ് വധത്തെ തുടര്‍ന്ന് നാടുവിട ാന്‍ തളിപ്പറമ്പിലെത്തിയ പയ്യന്ന ൂര്‍ സ്വദേശികളായ മൂന്നുപെര തളിപ്പറമ്പ് പോലിസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ണൂരേക്ക് വരുന്നതിനായി തളിപ്പറമ്പില്‍ എത്തിയപ്പോഴാണ് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ കുന്നരു ഓണപ്പറമ്പിലെ ബിജെപി പ്രവര്‍ത്തകന്‍ കലശക്കാരന്‍ ശിവാസിന്റെ വീട് തീയിട്ട് നശിപ്പിച്ചു. ധനരാജ് വധവുമായി ബന്ധപ്പെട്ട് ശിവാസിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്ത സമയത്തായിരുന്നു വീട്ടിനുനേരെ ആക്രമണം നടന്നത്.—

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 66 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക