|    Oct 19 Thu, 2017 2:48 pm
FLASH NEWS

പയ്യന്നൂരില്‍ വീടിനു നേരെ ബോംബേറ്; സംഘര്‍ത്തിന് അയവ്

Published : 14th July 2017 | Posted By: fsq

 

പയ്യന്നൂര്‍: സി വി ധനരാജ് അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന ഡിവൈഎഫ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരെ കക്കംപാറയില്‍ ബോംബേറിലും തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങള്‍ക്ക് അയവ്. കഴിഞ്ഞ ദിവസം രാത്രി 11ഓടെ ബിജെപി നേതാവിന്റെ വീടിനു നേരെ ബോംബേറുണ്ടായതൊഴിച്ചാല്‍ മറ്റ് അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. ബിജെപി പയ്യന്നൂര്‍ നിയോജക മണ്ഡലം സെക്രട്ടറി പെരിങ്ങോം തവിടിശേരിയിലെ തമ്പാന്‍ തവിടിശ്ശേരിയുടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.  ഉഗ്രസ്‌ഫോടക ശേഷിയുള്ള രണ്ട് സ്റ്റീല്‍ ബോംബുകളാണ് ബൈക്കിലെത്തിയ സംഘം എറിഞ്ഞത്. ഇതില്‍ പൊട്ടാതെ കിടന്ന ബോംബ് സ്ഥലത്തെത്തിയ പോലിസ് കസ്റ്റഡിയിലെടുത്തു. കാര്യമായ നാശനഷ്ടങ്ങളൊന്നുമില്ല. അതേസമയം, അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ പോലിസ് 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ ഒമ്പത് കേസുകള്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയും ഏഴ് കേസുകള്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയുമാണ്. അഞ്ച് കേസുകളിലെ പ്രതികളെ തിരിച്ചറിഞ്ഞതായും ഉടന്‍ പിടിയിലാകുമെന്നുമാണ് പോലിസ് നല്‍കുന്ന സൂചന. വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ നടന്ന ബോംബാക്രമണ സംഭവങ്ങളില്‍ മാത്രമായി എട്ടു കേസുകളെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് അക്രമങ്ങള്‍ക്കു തുടക്കം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക