|    Mar 30 Thu, 2017 12:32 am
FLASH NEWS

പയ്യന്നൂരില്‍ വാഹനാപകടം: കുട്ടികളടക്കം അഞ്ചു മരണം

Published : 17th September 2016 | Posted By: SMR

പയ്യന്നൂര്‍: കുന്നരുവില്‍ അമിതവേഗത്തിലെത്തിയ ടിപ്പര്‍ലോറി ഓട്ടോറിക്ഷയിലും മല്‍സ്യം വില്‍ക്കുന്ന ഗുഡ്‌സ് ഓട്ടോയിലും ഇടിച്ച് അഞ്ചുപേര്‍ മരിച്ചു. നാലു പേര്‍ക്ക് ഗുരുതര പരിക്കേറ്റു.
ഓട്ടോ യാത്രികരായ രാമന്തളി വടക്കുമ്പാട് കാനങ്കിരിയന്‍ ദാമോദരന്റെ മകന്‍ ഗണേശന്‍ (38), ഭാര്യ ചെറുക്കണിച്ചി ലളിത (36), മകള്‍ ലിഷ്‌ന (7), ഇവരുടെ ബന്ധു വടക്കുമ്പാട് കെ പി ഹൗസില്‍ വി പി ശ്രീജിത്തിന്റെ മകള്‍ ആരാധ്യ (3), മല്‍സ്യം വാങ്ങാനെത്തിയ കുന്നരു കാരന്താട് നടുവിലെ പുരയില്‍ ദേവകി (70) എന്നിവരാണ് മരിച്ചത്. മരിച്ച ആരാധ്യയുടെ പിതാവ് വി പി ശ്രീജിത്ത് (32), ഭാര്യ ആശ (28), ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ കക്കംപാറ ഇടമന അനില്‍ കുമാര്‍ (43), രാമന്തളി കമലാക്ഷന്റെ മകള്‍ ആതിര (14) എന്നിവര്‍ക്കാണ് പരിക്ക്.
ഇന്നലെ വൈകീട്ട് 4.10ഓടെ കാരന്താട്ട് ജങ്ഷനിലാണ് സംഭവം. ദാമോദരന്‍-ലക്ഷ്മി ദമ്പതികളുടെ മകനാണ് ഗണേശന്‍. സഹോദരങ്ങള്‍: ദിനേശന്‍, കമലാക്ഷന്‍, തങ്കമണി, രജനി. പരേതനായ കുഞ്ഞമ്പുവിന്റെ ഭാര്യയാണ് ദേവകി. മക്കള്‍: വിലാസിനി, ദിനേശന്‍, കാര്‍ത്ത്യായനി. പരേതരായ രാഘവന്‍-പാറു ദമ്പതികളുടെ മകളാണ് ലളിത. സഹോദരങ്ങള്‍: ബാബു, അമ്മിണി, കുമാരി, മാധവി, സരോജിനി, സുമതി, പരേതരായ ഗോപി, അശോകന്‍, ജനാര്‍ദനന്‍. ശ്രീജിത്ത്-ആശ ദമ്പതികളുടെ ഏകമകളാണ് ആരാധ്യ.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day