|    Jul 16 Mon, 2018 2:33 pm
FLASH NEWS

പയ്യന്നൂരില്‍ മള്‍ട്ടി പര്‍പ്പസ് സ്‌റ്റേഡിയം: മാസ്റ്റര്‍ പ്ലാന്‍ തയ്യാറാവുന്നു

Published : 16th September 2017 | Posted By: fsq

 

പയ്യന്നൂര്‍: ഈവര്‍ഷത്തെ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ പയ്യന്നൂരില്‍ അനുവദിച്ച 40 കോടി രൂപയുടെ മള്‍ട്ടി പര്‍പ്പസ് സ്‌റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് സി കൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നഗരസഭ യോഗം ചേര്‍ന്നു. നിര്‍ദിഷ്ട സ്‌റ്റേഡിയത്തിന്റെ സര്‍വേ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഇന്‍ഡോര്‍ സ്‌റ്റേഡിയം, സ്വിമ്മിങ് പൂള്‍, ഫുട്‌ബോള്‍ സ്‌റ്റേഡിയം, ട്രാക്ക് ഫീല്‍ഡ് എന്നിവ ഉള്‍ക്കൊള്ളുന്ന റഫ് കോസ്റ്റ് എസ്റ്റിമേറ്റും മാസ്റ്റര്‍ പ്ലാനും തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍, കായിക യുവജന കാര്യാലയത്തിന്റെ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍ ബിജു, അസി. എന്‍ജിനീയര്‍ സി അനന്തകൃഷ്ണന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഒ കെ വിനീഷ്, കിറ്റ്‌കോ എന്‍ജിനീയര്‍ എ വി ബബിത, നഗരസഭ മുന്‍ വൈസ് ചെയര്‍മാന്‍മാരായ വി നാരായണന്‍, ടി ഐ മധുസൂദ്ദനന്‍, ജനപ്രതിനിധികള്‍, കായിക രംഗത്തെ പ്രഗല്‍ഭര്‍ പങ്കെടുത്തു. യോഗശേഷം പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ പദ്ധതി പ്രദേശം സംഘം സന്ദര്‍ശിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss