|    Jan 20 Fri, 2017 11:33 am
FLASH NEWS

പയ്യന്നൂരില്‍ പ്രസംഗിച്ചത് നിയമവിധേയമായി: കോടിയേരി

Published : 29th July 2016 | Posted By: SMR

കൊച്ചി: തീര്‍ത്തും നിയമവിധേയമായാണ് പയ്യന്നൂരില്‍ താന്‍ പ്രസംഗിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐപിസി 96, ഐപിസി 300-2 എന്നീ വകുപ്പുകള്‍ പ്രകാരം സ്വയരക്ഷയ്ക്കുവേണ്ടിയുള്ള ചെറുത്തുനില്‍പ്പ് നിയമവിധേയമാണ്.— ഇതുസംബന്ധിച്ച പരാതി ബന്ധപ്പെട്ടവര്‍ പരിശോധിക്കട്ടെ.— അത് നേരിടാന്‍ തയ്യാറാണ്.ഇതിന്റെ പേരില്‍ ജയിലില്‍ പോവാനും തനിക്ക് മടിയില്ല.— സിപിഎം ആരെയും അങ്ങോട്ട് കടന്നാക്രമിക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.പയ്യന്നൂരില്‍ സമാധാനം പുലര്‍ത്തണമെന്നാണ് താന്‍ പറഞ്ഞത്.—
പ്രസംഗത്തിന് ശേഷം അവിടെ ഒരു അനിഷ്ടസംഭവംപോലും ഉണ്ടാവാത്തത് അതിന്റെ ദൃഷ്ടാന്തം തന്നെയാണ്.— എല്‍ഡിഎഫ് അധികാരത്തിലേറിയ ശേഷം അഞ്ചു സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.— എന്നിട്ടും സിപിഎം ആക്രമണം നടത്തുന്നുവെന്ന പ്രചാരണം വിലപ്പോവില്ല.— സമാധനത്തിനുള്ള സിപിഎം ശ്രമത്തെ ദൗര്‍ബല്യമായി കണ്ട് മുതലെടുക്കാനാണ് നോക്കുന്നത്.— അത് അനുവദിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.— ‘
മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിക്കാന്‍ സിപിഎം സംസ്ഥാന സെക്രേട്ടറിയറ്റ് അനുമതി നല്‍കിയിരുന്നു.— ഇതുസംബന്ധിച്ച് ചില തെറ്റായ വാര്‍ത്ത വരുന്നതിനാലാണ് ഈ വിശദീകരണം.— വിദേശത്ത് പ്രവര്‍ത്തിക്കുന്ന ഗീതാ ഗോപിനാഥിന്റെ സ്വാധീനവും കഴിവും കേരളത്തിന് അനുകൂലമായി വിനിയോഗിക്കാനാണ് ശ്രമിക്കുന്നത്.— അവരുടെ ഉപദേശങ്ങള്‍ എല്‍ഡിഎഫ് നയത്തിന് അനുസരിച്ചാണെങ്കില്‍ മാത്രമേ അംഗീകരിക്കൂ.— ഇക്കാര്യം അവരും വ്യക്തമാക്കിയിട്ടുണ്ട്.—
ഏതായാലും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാമ്പത്തിക ഉപദേഷ്ടാവായ ഷാഫി മേത്തറിനെക്കാള്‍ കഴിവും പരിജ്ഞാനവും ഉള്ള വ്യക്തിയാണ് ഗീതാ ഗോപിനാഥെന്നും കോടിയേരി പറഞ്ഞു.—

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക