|    Jan 17 Tue, 2017 10:32 am
FLASH NEWS

പയ്യന്നൂരിലേത് രാഷ്ട്രീയ കൊലപാതകങ്ങളെന്ന് മുഖ്യമന്ത്രി

Published : 14th July 2016 | Posted By: SMR

തിരുവനന്തപുരം: പയ്യന്നൂരില്‍ നടന്ന രണ്ടു കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ഡിവൈഎഫ്‌ഐ മുന്‍ വില്ലേജ് സെക്രട്ടറി ധനരാജിനെ ബിജെപിക്കാരായ 10 പേര്‍ രാഷ്ട്രീയവിരോധം കാരണം വെട്ടിക്കൊലപ്പെടുത്തി. ഇതിന്റെ  വിരോധത്തില്‍ ബിജെപി നിയോജകമണ്ഡലം കമ്മിറ്റി അംഗമായ രാമചന്ദ്രനെയും കൊലപ്പെടുത്തി.
കേസില്‍ പോലിസ്  ഫലപ്രദമായി ഇടപെട്ടു. ഇപ്പോള്‍ പ്രദേശം ശാന്തമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തുനിന്ന് കെ മുരളീധരന്‍ അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍, രാഷ്ട്രീയ ക്കൊലപാതകങ്ങളെ മുഖ്യമന്ത്രി ലാഘവത്തോടെ കാണുന്നുവെന്നാരോപിച്ചു പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.
സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നുവെന്ന നിലയുണ്ടാക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്നു മുഖ്യമന്ത്രി വിശദീകരിച്ചു. ക്രമസമാധാനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പയ്യന്നൂര്‍ ശാന്തമായ സ്ഥലമാണ്. വ്യക്തമായ ലക്ഷ്യത്തോടെയാണ് അവിടെ അക്രമം നടത്തിയത്. നിയമം നിയമത്തിന്റെ വഴിക്കു പോവും. ആര് അക്രമം നടത്തിയാലും മുഖംനോക്കാതെ നടപടിയുണ്ടാവും.
മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. എല്‍ഡിഎഫ് അധികാരത്തിലെത്തിയതോടെ കണ്ണൂര്‍ വീണ്ടും കുരുതിക്കളമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുമാണ്  ഇതിനു പിന്നില്‍. കണ്ണൂര്‍ ജില്ലയില്‍ പി ജയരാജനാണ് പോലിസിനെ നയിക്കുന്നത്. പി ജയരാജനും  ബിജെപി നേതാക്കളും അക്രമത്തിനു പച്ചക്കൊടി കാട്ടുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക