|    Feb 19 Mon, 2018 1:29 pm
FLASH NEWS

പയ്യന്നൂരിലെ കൊലപാതകം: പ്രതികള്‍ ചെറുവത്തൂര്‍ സ്വദേശികള്‍

Published : 22nd December 2017 | Posted By: kasim kzm

പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ണൂര്‍ താഴെചൊവ്വ തിലാനൂരിലെ നൗഫല്‍ (42) കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ ചെറുവത്തൂര്‍ സ്വദേശികളെന്ന് സൂചന. ഇവര്‍ നിരീക്ഷത്തിലാണെന്നും ദിവസങ്ങള്‍ക്കകം അറസ്റ്റ് രേഖപ്പെടുത്തുമെന്നും അന്വേഷണ സംഘത്തലവനായ സിഐ എം പി ആസാദ് പറഞ്ഞു. കഴിഞ്ഞ എട്ടിനു രാവിലെ ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ നൗഫലിനു വൈകീട്ട് നാലോടെയാണു മര്‍ദനമേറ്റത്. മര്‍ദിച്ച നാലംഗ സംഘത്തെ കണ്ടെത്തനുള്ള തിരച്ചിലിലായിരുന്നു പോലിസ്. ചെറുവത്തൂര്‍ ടവര്‍ ലൊക്കേഷനിലെ ഫോണ്‍വിളികളുടെ പരിശോധനയും പോലിസ് സ്‌റ്റേഷനുകളില്‍ നിന്നുള്ള കുറ്റവാളികളുടെ വിവരങ്ങളും നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങളും ഓട്ടോ ഡ്രൈവറുടെ മൊഴിയുമാണ് കുറ്റവാളികളെ തിരിച്ചറിയാന്‍ പോലിസിനു സഹായകരമായത്. നൗഫലുമായുള്ള വാക്കേറ്റത്തിനിടെ നാലുപേര്‍ ചേര്‍ന്ന് മര്‍ദിച്ചെന്നാണു വിവരം. എന്നാല്‍ പ്രതികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ പോലിസ് തയ്യാറായിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss