|    Nov 24 Fri, 2017 5:22 am
FLASH NEWS

പയ്യനാട് സ്റ്റേഡിയത്തില്‍ അനുമതി ലഭിച്ചില്ല; പരിശീലനം മുടങ്ങി

Published : 8th August 2017 | Posted By: fsq

 

മലപ്പുറം: ജില്ലയിലെ ഫുട്‌ബോള്‍ പ്രേമികള്‍ പ്രതീക്ഷകളോടെ കാത്തിരുന്ന മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തില്‍ ഇന്നലെ നടക്കാനിരുന്ന  പ്രഫഷണല്‍ ഫുട്‌ബോള്‍ ക്ലബ് ഗോകുലം എഫ്‌സിയുടെ  പരിശീലനം മുടങ്ങി.  മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അനുമതി ലഭിക്കാത്തതാണ് ഐലീഗ് ലക്ഷ്യം വെക്കുന്ന പുതിയ ക്ലബിന് തിരിച്ചടിയായത്. മലപ്പുറം കോട്ടപ്പടി മൈതാനം അറ്റകുറ്റപ്പണിക്കായി അടച്ചിട്ടതോടെയാണ് പയ്യനാട് സ്റ്റേഡിയത്തിനായി ക്ലബ്  ശ്രമം നടത്തിയത്.  ജില്ലയിലെ ഫുട്‌ബേ ാള്‍ ആരാധകരുടെ പിന്തുണ നിലനിര്‍ത്താനാണ് പരിശീലനം ജില്ലയില്‍ തന്നെ തുടരാന്‍ മാനേജ്‌മെന്റ് ശ്രമിക്കുന്നത്. മറ്റിടങ്ങളിലൊന്നുമില്ലാത്ത കര്‍ക്കശമാണ്  ജില്ലയിലുണ്ടാവുന്നതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് ക്ലബധികൃതരും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായതായും സൂചനയുണ്ട്.  അടുത്ത സീസണില്‍ ഐലീഗ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗോകുലം. എന്നാല്‍ ഗ്രൗണ്ട് അനുവദിക്കാത്തതിനാല്‍ തൃശൂരിലേക്കോ കോഴിക്കോട്ടേക്കോ പരിശീലനം മാറ്റാന്‍ സാധ്യതയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക