പയ്യനാട് റോഡുകളുടെ വീതികുറവ്; ടാങ്കറുകള്‍ തൊട്ടുരുമ്മി പോവുന്നത് അപകട ഭീഷണിയാവുന്നു
Published : 2nd January 2016 | Posted By: SMR
മഞ്ചേരി: പയ്യനാട് ഗ്രാമത്തിലൂടെ 20ഓളം പാചക വാതക ടാങ്കറുകള്‍ ഒരുമിച്ചു പോവുന്നത് കനത്ത ഭീഷണിയായിട്ടുണ്ട്. കുട്ടികള്‍ ഇതിനെ ഗുളിക വണ്ടിയെന്നാണ് വിളിക്കുന്നതങ്കിലും അര്‍ദ്ധരാത്രിയാല്‍ പേടിയാണ്.
ശരിക്കൊന്ന് ഉറങ്ങാന്‍ പോലുമാവാതെ ഞെട്ടിയുണരുകയാണ് പരിസരവാസികള്‍. ടാങ്കറുകള്‍ തമ്മില്‍ കൂട്ടിയുരുമ്മുന്ന ഭയാനക ശബ്ദം കേട്ടാല്‍ പിന്നീട് കുട്ടികളടക്കമുള്ളവര്‍ ഉറങ്ങാറില്ലെന്നും ഇവര്‍ വിവരിക്കുന്നു. ഒരു ചെറിയ തീപ്പൊരി ചിതറിയാല്‍ ഈ ഗ്രാമം മുഴുവനും കത്തിച്ചാമ്പലാവുമെന്ന ഭയപ്പാടിലാണ് ഗ്രാമവാസികള്‍.
ഇതിനിടെ വീടിന്റെ മേല്‍ക്കൂര ലോറി കൊളുത്തിവലിക്കുന്നതും കൂടിയാവുന്നതോടെ ഭീതി ആര്പ്പുവിളികളാവുകയാണ്. കൂടിനില്ക്കുന്ന പൊടി പോലും നീക്കം ചെയ്യാനാവുന്നില്ല. മുന്‍ വശത്തെ വാതിലുകള്‍ ഇപ്പോള്‍ അധികമാരും തുറക്കാറില്ല. ലോറികളുടെ ശല്യം കാരണം പല വീടുകളുടേയും കഴുക്കോലുകള്‍ മുറിച്ചു മാറ്റിയിരിക്കുകയാണ്. നടുവള്ളി അലവിക്കുട്ടി എന്ന ബാവയുടേയും പുത്തന്‍കോട് സക്കീനയുടേയുംഎംപി അബ്ദുര്റഹിമാന് കുരിക്കളുടെയും വീടുകളുടെ ഓടുകളും പട്ടികകളും മുറിഞ്ഞു പോവുന്നത് നിത്യ സംഭവമാണ്. ട്രെയിന്‍ യാത്രക്കിടെയുണ്ടാവുന്ന തരത്തിലുള്ള ശബ്ദമയങ്ങളാണത്രെ പയ്യനാട് നിവാസികള്‍ അനുഭവിക്കുന്നത്. നെല്ലിക്കുത്ത് പാലം ഉദ്ഘാടന സമയത്ത് ക്വാറി വേസ്റ്റ് കൊണ്ടിട്ടത് കൂടുതല്‍ ദുരിതമായിരിക്കുകയാണ്.
റോഡ് രണ്ടടി പൊങ്ങിയതോടെ മഴപെയ്താല്‍ വെള്ളം പോവാന്‍ ഇടമില്ലാത്തതിനാല്‍ മഴവെള്ളം ഇനി വീടുകളിലെത്തും. 13 പേരുടെ വീടുകളും അഞ്ചു പേരുടെ സ്ഥലങ്ങളും കടകള്‍, ക്വാട്ടേഴ്സുകള്‍ തുടങ്ങിയവയുമടക്കം 23 പേരുടെ ഭുമിയാണ് റോഡിന് വിട്ടുകൊടുക്കാന്‍ തയ്യാറായിട്ടുള്ളത്.
ഇതില്‍ നാലു പേരുടെതില് റവന്യൂ ഭൂമിയുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഒരാള്‍ ഇല്ലെന്ന് തെളിയിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ സഹകരിക്കുന്നവരുമാണെന്നാണ് വിവരം. മാത്രമല്ല ഇവര്‍ക്ക് കുറഞ്ഞ സെന്റീ മീറ്ററുകള്‍ മാത്രമേ സ്ഥലം പോവുകയുള്ളു. ജില്ലയിലെ ഒരു ജനപ്രതിനിധിപോലും ഗതാഗതക്കുരുക്കില്പ്പെടാത്തവരില്ല.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.