|    Mar 24 Fri, 2017 5:34 am
FLASH NEWS

പയ്യംപള്ളി എടിഎം കവര്‍ച്ചാശ്രമം; സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചു

Published : 10th August 2016 | Posted By: SMR

മാനന്തവാടി: കഴിഞ്ഞ ദിവസം പയ്യംപള്ളി കാനറാ ബാങ്ക് എടിഎം മെഷീന്‍ തകര്‍ത്ത് കവര്‍ച്ചാശ്രമം നടത്തിയ ആളുടെ സിസി ടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചു. കൗണ്ടറിനുള്ളില്‍ സ്ഥാപിച്ചിരുന്ന കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് അന്വേഷണോദ്യോസ്ഥര്‍ക്ക് ലഭ്യമായത്. കൗണ്ടറിനുള്ളില്‍ കടന്ന പ്രതി ചാക്കുപയോഗിച്ച് തലമറച്ച നിലയിലായിരുന്നു.
കാമറ അടിച്ചുതകര്‍ക്കുന്നതിന് വടിയുമായി കാമറയ്ക്ക് മുന്നിലെത്തിയ ദൃശ്യങ്ങള്‍ മാത്രമാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായിക്കുന്ന വിധത്തിലുള്ളത്. കഴിഞ്ഞ ഞായാറാഴ്ച പുലര്‍ച്ചെ 2.30നും മൂന്നിനും ഇടയിലാണ് മോഷണശ്രമം നടന്നത്. ഒമ്പതര ലക്ഷത്തോളം രൂപ ബാങ്ക് അധികൃതര്‍ ഈ മാസം ഒന്നിന് എടിഎമ്മില്‍ നിക്ഷേപിച്ചിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. സുല്‍ത്താന്‍ ബത്തേരി സിഐ എം ഡി സുനിലിനാണ് അന്വേഷണച്ചുമതല.

(Visited 19 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക