|    Nov 19 Sun, 2017 4:08 pm
FLASH NEWS

പയ്യംപള്ളിയില്‍ കാട്ടാനശല്യം തുടര്‍ക്കഥ

Published : 4th August 2017 | Posted By: fsq

 

മാനന്തവാടി: നഗരസഭാ പരിധിയിലെ പയ്യംപള്ളിയിലും പരിസരപ്രദേശങ്ങളിലും വന്യമൃഗങ്ങളുടെ ആക്രമണവും വ്യാപക കൃഷിനാശവും തുടര്‍ക്കഥയായി. കൂടല്‍ക്കടവ്, മുട്ടങ്കര, ചാലിഗദ്ദ, പാല്‍വെളിച്ചം എന്നിവിടങ്ങളിലാണ് പതിവായി കാട്ടാനകള്‍ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നത്. നിരവധി കര്‍ഷകരുടെ നെല്ല്, വാഴ, കപ്പ, കുരുമുളക്, ചേന, ഇഞ്ചി, കാപ്പി എന്നിവയാണ് കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ നശിപ്പിക്കുന്നത്. മാസങ്ങള്‍ക്കു മുമ്പ് പാല്‍വെളിച്ചത്ത് കാട്ടാനയുടെ ആക്രമണത്തില്‍  മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് വനംവകുപ്പ് ജീവനക്കാര്‍ക്കെതിരേ കൈയേറ്റ ശ്രമം വരെ ഉണ്ടായി. വന്യമൃഗശല്യം തടയുന്നതിനായി സ്ഥാപിച്ച വൈദ്യുതി കമ്പിവേലികള്‍ ചവിട്ടിത്തകര്‍ത്തും കമ്പിവേലിക്ക് മുകളിലേക്ക് മരങ്ങള്‍ മുറിച്ചിട്ടുമാണ് ആനകള്‍ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത്. വന്യമൃഗശല്യം തടയാനായി പ്രദേശത്ത് കര്‍ണാടക മാതൃകയില്‍ റെയില്‍ ഫെന്‍സിങ് നടത്തുന്നതിനായി 6 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ഇതും പ്രഖ്യാപനത്തില്‍ മാത്രമായി ഒതുങ്ങി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും തകര്‍ന്ന വൈദ്യുതി കമ്പിവേലികള്‍ പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികള്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് ജൂലൈ 7ന് ഡിഎഫ് ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. തുടര്‍ന്നു നടത്തിയ ചര്‍ച്ചയില്‍ വൈദ്യുതി കമ്പിവേലി പുനര്‍നിര്‍മിക്കുമെന്നു ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയിരുന്നുവെങ്കിലും നടപ്പായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക