|    Jan 21 Sat, 2017 6:44 pm
FLASH NEWS

പയറ്റുവിളയില്‍ ചൂതുകളി സംഘം അറസ്റ്റില്‍

Published : 22nd November 2015 | Posted By: SMR

വിഴിഞ്ഞം: പയറ്റുവിളയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് കാലങ്ങളായി പണം വച്ച് ചീട്ടുകളി നടത്തിവന്നിരുന്ന സംഘത്തിലെ എട്ടുപേര്‍ പിടിയില്‍. വിഴിഞ്ഞം സിഐ ജി ബിനു, സബ് ഇന്‍സ്‌പെക്ടര്‍ ജെ പ്രദീപ്, ഗ്രേഡ് എസ്‌ഐ ജി വിജയന്‍, എസ്‌സിപിഒ രാജീവ് റാം, എആര്‍സിപിഒ രാജീവ് എന്നിവരുള്‍പ്പെടുന്ന സംഘമാണ് സംഘത്തെ പിടികൂടിയത്.
പയറ്റുവിള ജങ്ഷനിലെ സഹകരണസംഘം ഓഫിസിനോട് ചേര്‍ന്ന രണ്ടാമത്തെ നില വാടകയ്‌ക്കെടുത്ത് ചീട്ട് കളി നടത്തി വരവെയാണ് സംഘാംഗങ്ങള്‍ അറസ്റ്റിലായത്. കോട്ടുകാല്‍ വില്ലേജില്‍ ഉച്ചക്കട സ്വദേശി രാജീവം വീട്ടില്‍ രഞ്ജിത്ത് (27), പയറ്റുവിള സ്വദേശികളായ ഷാജി ഭവനില്‍ ഷാജി (38), തുണ്ടുവിള വീട്ടില്‍ ഷൈജു (32), രാജി ഭവനില്‍ രജീഷ് (28), കുമാര്‍ (39), പുത്തന്‍ വീട്ടില്‍ സജി (39), പുത്തന്‍ വീട്ടില്‍ രാജേഷ് (32), രാജീവം വീട്ടില്‍ അജിത്കുമാര്‍ (32) എന്നിവരാണ് പിടിയിലായത്. കൡസ്ഥലത്തുനിന്ന് 1750 രൂപ കണ്ടെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 93 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക