|    Aug 17 Thu, 2017 9:18 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പയറുമായി കുരുന്നുകളെത്തുമ്പോഴേക്കും എക്‌സ്‌പോ കഴിഞ്ഞു

Published : 28th November 2016 | Posted By: SMR

ഷൊര്‍ണൂര്‍: 200 കിലോമീറ്റര്‍ താണ്ടി പയര്‍വര്‍ഗങ്ങളുമായി കുരുന്നുകളെത്തിയപ്പോഴേക്കും എക്‌സ്‌പോയും അവസാനിപ്പിച്ച് സംഘാടകര്‍ പോയി. ഞായറാഴ്ച നടന്ന സമാപന സമ്മേളനത്തിന് മണിക്കൂറുകള്‍ക്കു മുമ്പാണ് പയര്‍വര്‍ഗങ്ങളുടെ കൂറ്റന്‍ ശേഖരവുമായി കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ അതിരമ്പുഴ ജിഎല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും എത്തിയത്.
കോട്ടയം ജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയില്‍ അന്താരാഷ്ട്ര പയര്‍വര്‍ഗ വര്‍ഷാചരണത്തിന്റെ പ്രദര്‍ശനം ഒന്നാംസ്ഥാനം നേടിയിരുന്നു. എന്നാല്‍ എല്‍പിക്ക് സംസ്ഥാനതല മല്‍സരമില്ലാത്തതിനാല്‍ ഇവിടെ പ്രദര്‍ശനം നടത്തി പയര്‍വര്‍ഗങ്ങളുടെ ഉപയോഗത്തിന് പ്രചാരണം നല്‍കുക എന്ന ലക്ഷ്യവുമായാണ് കുട്ടികളും രക്ഷിതാക്കളും എത്തിയത്. നൂറോളം പയര്‍വര്‍ഗങ്ങളാണ് ഇവര്‍ കൊണ്ടുവന്നത്.
പയര്‍ കൊണ്ട് തീര്‍ത്ത വിദ്യാഭ്യാസ മന്ത്രിയുടെ ചിത്രം, സര്‍വശിക്ഷാ അഭിയാന്റെ എംബ്ലം, ഇന്ത്യ, കേരളം എന്നിവയുടെ മാപ്പ്, കഥകളി, പോഷകമൂല്യങ്ങളെക്കുറിച്ചുള്ള ചാര്‍ട്ടുകള്‍, പയറിന്റെ ജന്മദേശം എന്നിവയെല്ലാം സുസ്ഥിരഭാവിക്ക് പോഷകമൂല്യമുള്ള വിത്ത് എന്ന പ്രദര്‍ശനത്തിലുണ്ടായിരുന്നു. വിദ്യാര്‍ഥികളായ അലൈന പി ബിജു, പ്രശോഭ്, പ്രമോദ് എന്നിവരാണ് ജില്ലയില്‍ സ്‌കൂളിന് വേണ്ടി മല്‍സരിച്ചത്. ശാസ്ത്രമേളയുടെ സമാപനം നടത്തി സംഘാടകര്‍ പോയെങ്കിലും ഇവര്‍ പ്രദര്‍ശനം വൈകീട്ട് വരെ നടത്തിയാണ് തിരിച്ചുപോയത്. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആര്‍ സുനിമോള്‍ കുട്ടികളുടെ കൂടെ ഉണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക