|    Dec 14 Fri, 2018 7:57 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ സര്‍വീസ്: ഹരജിക്കാര്‍ക്ക് സര്‍ക്കാരിനെ സമീപിക്കാം

Published : 5th December 2018 | Posted By: kasim kzm

കൊച്ചി: പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ സര്‍വീസ് നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കിയ തമിഴ്‌നാട് സ്റ്റേറ്റ് എക്‌സ്പ്രസ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്് ഇതിനായി സംസ്ഥാന സര്‍ക്കാരിനെ സമീപിക്കാമെന്നു ഹൈക്കോടതി.
കേരള, കര്‍ണാടക, ആന്ധ്ര, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന കോര്‍പറേഷന്‍ ശബരിമല സീസണില്‍ പമ്പയ്ക്ക് സ്‌പെഷ്യ ല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. തമിഴ്‌നാട് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ് കോര്‍പറേഷ ന്‍. ഈ സീസണില്‍ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശബരിമലയ്ക്ക് 64 സര്‍വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസിയുമായി കരാര്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ കാരണം നിലയ്ക്കല്‍ വരെ മാത്രമേ മറ്റ് ബസ് സര്‍വീസ് അനുവദിക്കാനാവൂ എന്നും പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസ്സുകള്‍ മാത്രമേ അനുവദിക്കൂ എന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പക്ഷേ, കെഎസ്ആര്‍ടിസി പമ്പയില്‍ നിന്നു നേരിട്ടു തിരുവനന്തപുരത്തേക്കും ചെങ്ങന്നൂരേക്കുമൊക്കെ ദീര്‍ഘദൂര സര്‍വീസ് നടത്തുകയാണ്. ഹൈക്കോടതിയുടെ നിര്‍ദേശാനുസരമാണിതെന്നു കെഎസ്ആര്‍ടിസി അധികൃതര്‍ വിശദീകരിക്കുന്നു.
നിലയ്ക്കല്‍ വരെ മാത്രമായി സര്‍വീസ് പരിമിതപ്പെടുത്തിയതു തങ്ങള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നെന്നാണ് ഹരജിക്കാരുടെ വാദം. തുടര്‍ന്നാണ് ഹരജിക്കാരോട് സംസ്ഥാന സര്‍ക്കാരിനെ സമീപിക്കാന്‍ നിര്‍ദേശിച്ചാണു ഹരജി തീര്‍പ്പാക്കിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss