|    Dec 15 Sat, 2018 4:41 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പമ്പ- നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിന് 300 ബസ്സുകള്‍

Published : 14th November 2018 | Posted By: kasim kzm

പത്തനംതിട്ട: പമ്പയിലും സന്നിധാനത്തും ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ആദ്യഘട്ടത്തില്‍ 16 മുതല്‍ പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിന് 300 ബസ്സുകള്‍ കെഎസ്ആര്‍ടിസി നിരത്തിലിറക്കും. ഇതില്‍ 10 എണ്ണം ഇലക്ട്രിക് ബസ്സുകളാണെന്നതാണ് പ്രത്യേകത. 33 സീറ്റുകളുള്ള ഇലക്ട്രിക് ബസ്സുകള്‍ ഒരുതവണ ചാര്‍ജ് ചെയ്താല്‍ 350 കിലോമീറ്റര്‍ സഞ്ചരിക്കും. ഇന്ധനച്ചെലവ് കുറച്ച് പ്രകൃതി സൗഹൃദമായി തീര്‍ത്ഥാടനം നടത്താന്‍ സഹായിക്കുമെന്നതാണ് ഇലക്ട്രിക് ബസ്സുകളുടെ പ്രത്യേകത.
പെരിയാര്‍ കടുവ സംരക്ഷണ മേഖലയുടെ ഭാഗമായ നിലയ്ക്കല്‍, പമ്പ പ്രദേശങ്ങളില്‍ ഭാവിയില്‍ മലിനീകരണം കുറയ്ക്കുന്നതിന് പൂര്‍ണമായും ഇലക്ട്രിക് ബസ്സുകള്‍ ഉപയോഗിക്കുന്നതിന്റെ മുന്നോടിയായാണ് പരീക്ഷണാടിസ്ഥാനത്തില്‍ 10 ഇലക്ട്രിക് ബസ്സുകള്‍ കെഎസ്ആര്‍ടിസി എത്തിക്കുന്നത്. ഇലക്ട്രിക് ബസ്സുകള്‍ക്ക് പുറമേ 250 ഓര്‍ഡിനറി ലോ ഫ്—ളോര്‍ ബസ്സുകളും 40 എസി വോള്‍വോ ബസ്സുകളുമാണ് സര്‍വീസിന് തയ്യാറാക്കിയിട്ടുള്ളത്. പമ്പയില്‍ നിന്നു നിലയ്ക്കലേക്ക് പോവേണ്ട തീര്‍ത്ഥാടകര്‍ക്ക് വണ്‍വേ ടിക്കറ്റ് പമ്പയിലെ കെഎസ്ആര്‍ടിസി കൗണ്ടറില്‍ നിന്നു ലഭിക്കും.
ദീര്‍ഘദൂര സര്‍വീസുകള്‍ പമ്പയിലെത്തി തീര്‍ത്ഥാടകരെ ഇറക്കിയതിനു ശേഷം പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ നിന്നായിരിക്കും സര്‍വീസ് നടത്തുക. പമ്പയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സ്‌പെഷ്യ ല്‍ ഓഫിസറായി ഡി ഷിബുകുമാര്‍, അസിസ്റ്റന്റ് സ്‌പെഷ്യ ല്‍ ഓഫിസര്‍മാരായി എം വി മനോജ്, ടി സുനില്‍കുമാര്‍ എന്നിവരെ നിയോഗിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss