|    Jul 20 Fri, 2018 2:22 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പമ്പ് ഹൗസിന്റെ മേല്‍ക്കൂര തകര്‍ന്ന് ഏഴു പേര്‍ മരിച്ചു

Published : 22nd September 2017 | Posted By: fsq

 

ഹൈദരാബാദ്/കരീംനഗര്‍: തെലങ്കാനയിലെ സിരിക്കില്ല ജില്ലയില്‍ പമ്പ് ഹൗസിന്റെ മേല്‍ക്കൂര തകര്‍ന്ന് ഏഴ് തൊഴിലാളികള്‍ മരിച്ചു. കാളീശ്വരം ജലസേചന പദ്ധതിയുടെ ഭാഗമായ ഭൂഗള്‍ട്ട പമ്പ് ഹൗസിന്റെ മേല്‍ക്കൂരയാണു തകര്‍ന്നുവീണത്. മരിച്ചവരില്‍ ആറുപേര്‍ ജാര്‍ഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ്.  മറ്റൊരാള്‍ തെലങ്കാനയിലെ ജയങ്കര്‍ ഭൂപലപള്ളി ജില്ലക്കാരനാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം  അനുവദിച്ചതായി ജലസേചന മന്ത്രി ടി ഹരീഷ് റാവു അറിയിച്ചു.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss