|    Feb 26 Sun, 2017 11:12 pm
FLASH NEWS

പമ്പാ നദിയില്‍ നാല് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടു; രണ്ടുപേര്‍ മരിച്ചു

Published : 16th November 2016 | Posted By: SMR

ചെങ്ങന്നൂര്‍: പമ്പയില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടു. രണ്ടുപേര്‍ മരിച്ചു. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ ഇരമല്ലിക്കര ശ്രീ അയ്യപ്പാ ദേവസ്വം ബോര്‍ഡ് കോളജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥികളായ ചെന്നിത്തല ഇളന്തോടത്ത് ഗീതാമൃതത്തില്‍ ഇ ജി രാഹുല്‍(19), കൊല്ലം ശൂരനാട്  ഇരടച്ചിറ നടുവില്‍ എസ് ബി അനന്തു(19) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സച്ചിന്‍(19),അനന്തു(19) എന്നിവര്‍ രക്ഷപ്പെട്ടു.
ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ പമ്പാനദിക്ക് കുറുകെയുള്ള ഇരമല്ലിക്കര കീഴ്ച്ചരിവാല്‍ കടവ് പാലത്തിന് താഴെ കടവില്‍ കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. രാഹുലും അനന്തുവും ഒഴുക്കില്‍ പെടുകയായിരുന്നു.  മണല്‍ വാരല്‍ മൂലം രൂപപ്പെട്ട വലിയ കുഴികളാണ് അപകടകാരണമെന്ന് കരുതുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചെങ്ങന്നൂരില്‍ നിന്നും തിരുവല്ലയില്‍ നിന്നും ഫയര്‍ഫോഴ്‌സും പോലിസും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. നാട്ടുകാരും തിരച്ചിലിന് ഒപ്പം കൂടി. തുടര്‍ന്ന് മൂന്നുമണിയോടെ അനന്തുവിന്റെ മൃതദേഹം ദുരെ മാറിയുള്ള മുളംകൂട്ടത്തില്‍ കണ്ടത്തി. നാലുമണിയോടെ രാഹുലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.  മൃതദേഹങ്ങള്‍ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. സതേണ്‍ റെയില്‍വേ എറണാകുളം മെക്കാനിക്കല്‍ എന്‍ജിനീയര്‍ ഗോപകുമാറിന്റെയും ബിന്ദുവിന്റെയും മകനാണ് രാഹുല്‍. സഹോദരന്‍: ഇ ജി ഗോകുല്‍. പരേതനായ ബിനുകുമാറിന്റെയും പ്രീതയുടെയും മകനാണ് അനന്തു. സഹോദരി: ദേവിപ്രിയ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day