|    Mar 25 Sat, 2017 1:31 pm

പമ്പാനദീതടത്തിലെ നീര്‍ത്തടങ്ങള്‍ സംരക്ഷിക്കണം

Published : 5th October 2016 | Posted By: Abbasali tf

പൂവത്തൂര്‍: മധ്യതിരുവിതാംകൂറിന്റെ ജീവനാഡിയായ പമ്പാനദിയിലെ നീരൊഴുക്ക് പുനസ്ഥാപിക്കുവാനും, കാര്‍ഷിക മേഖല പുഷ്ടിപ്പെടുത്തുവാനും പമ്പാനദീതടത്തിലെ സമതല നീര്‍ത്തടങ്ങള്‍ പുനരുജ്ജീവിപ്പിക്കണമെന്ന് പൂവത്തൂര്‍ പരിസ്ഥിതി വിജ്ഞാനകേന്ദ്രത്തില്‍ നടന്ന ശില്‍പ്പശാല. പൂവത്തൂര്‍ പരിസ്ഥിതി വിജ്ഞാന കേന്ദ്രത്തില്‍ ‘പമ്പാനദീതടത്തിലെ ചതുപ്പുനിലങ്ങളിലെ ജൈവവൈവിധ്യസംരക്ഷണം’ എന്ന ശില്പശാല കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡ് ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ ഡോ കെ എന്‍ പി കുറുപ്പ് അധ്യക്ഷത വഹിച്ചു. നീര്‍ത്തടങ്ങളിലെ ജൈവവൈവിധ്യം സംബന്ധിച്ച് കൃഷി വിജ്ഞാനകേന്ദ്രം ഡയറക്ടര്‍ ഡോ. സി പി റോബര്‍ട്ട് മുഖ്യപ്രഭാഷണം നടത്തി. പമ്പാനദീതടത്തിലെ ഭൂഗര്‍ഭ ജലവിതാനം സംബന്ധിച്ച് ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജില്ലാ ഓഫീസര്‍ ഡോ. ജി. ബിന്ദു, പമ്പാനദീതടത്തിലെ പ്രധാന നീര്‍ത്തടങ്ങളിലൊന്നായ വരാല്‍ച്ചാലിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് പരിസ്ഥിതി വിജ്ഞാനകേന്ദ്രം ഡയറക്ടര്‍ ഡോ. കെ എസ് ബിനു പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.നദിയിലേക്കെത്തിച്ചേരുന്ന പ്രധാന കൈവഴികളുടെ തല്‍സ്ഥിതി വിവരണങ്ങള്‍ സുമ ബാബു, അഡ്വ. ജെസി സാജന്‍ (വരാല്‍ച്ചാല്‍), വി.എസ്. ഗോപാലകൃഷ്ണന്‍ (ഉത്രപ്പള്ളിയാര്‍), ഇ വി റജി (വരട്ടാര്‍), ഫാ. ബെന്‍സി മാത്യു (റാന്നി-വലിയതോട്), എം എ കബീര്‍ (അച്ചന്‍കോവിലാര്‍), ഡോ. വര്‍ഗീസ് മാത്യു (കോലറയാര്‍, അരീത്തോട്) അവതരിപ്പിച്ചു. ‘പുഴയറിവുകളെ’ക്കുറിച്ചുള്ള ലേഖനമത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനദാനം ഫാ. ഏബ്രഹാം കോശി നിര്‍വഹിച്ചു. പമ്പാപരിരക്ഷണ സമിതി പ്രസിഡന്റ് പ്രഫ. എം വി എസ്. നമ്പൂതിരി, ജനറല്‍ സെക്രട്ടറി എന്‍ കെ സുകുമാരന്‍ നായര്‍, വി കെ രാജഗോപാല്‍, എലിസബേത്ത് ജോണ്‍, സി എ വിജയചന്ദ്രന്‍ (എറണാകുളം), മാത്യൂസ് കൂടാരത്തില്‍, എം ബി ദിലീപ് കുമാര്‍, ബ്ലോക്ക് സ്റ്റാന്റിങ് കമ്മിറ്റിയംഗം കെ ആര്‍ രത്‌നകുമാരി, കെ ആര്‍ സുശീല, കെ ആര്‍ വിനയചന്ദ്രന്‍ നായര്‍, ബേബി വെണ്ണിക്കുളം സംസാരിച്ചു. പൂവത്തൂര്‍ പരിസ്ഥിതി വിജ്ഞാനകേന്ദ്രത്തിന്റെ ദശവത്സരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ സഹായത്തോടെയാണ് പമ്പാപരിരക്ഷണ സമിതി ശില്‍പ്പശാല സംഘടിപ്പിച്ചത്.

(Visited 18 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക