|    Dec 19 Wed, 2018 6:43 am
FLASH NEWS

പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല

Published : 19th May 2018 | Posted By: kasim kzm

കോഴഞ്ചേരി: പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട സ്‌ക്കൂള്‍ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല. കറിയന്നൂരില്‍ പമ്പാനദിയില്‍  ഇടനാട്ട്്്കാവ് കടവില്‍ കാണാതായ സ്‌ക്കൂള്‍ വിദ്യാര്‍ഥി രാഹുലിന്(10) വേണ്ടിയുള്ള തിരച്ചിലില്‍ ഇന്നലെ വൈകിയും ഫലമുണ്ടായില്ല. അഗ്‌നിശമന സേന റാന്നി യൂനിറ്റിന്റെ നേതൃത്വത്തില്‍ രാവിലെ എട്ടിനുതന്നെ തിരച്ചില്‍ തുടര്‍ന്നെങ്കിലും നദിയിലെ വെള്ളത്തിന്റെ കുത്തൊഴുക്ക് തിരിച്ചിലിനെ പ്രതികൂലമായിബാധിക്കുകയായിരുന്നു. രാഹുലിനെ കാണാതായ ഭഗവതികടവ് മുതല്‍ കോഴഞ്ചേരി ഭാഗം വരെ അത്യാധുനിക സ്‌കൂബ സെറ്റ് ഉപയോഗിച്ചുള്ള സേനാംഗങ്ങളുടെ തിരച്ചില്‍ വൈകിട്ട് ഏഴര വരെ തുടര്‍ന്നെങ്കിലും ഫലമുണ്ടായില്ല. ഇതിനു പുറമെ നെടുംപ്രയാറില്‍ നിന്ന് നാട്ടുകാര്‍് എഞ്ചിന്‍ ഘടിപ്പിച്ചിട്ടുള്ള വള്ളത്തില്‍ നടത്തിയ അന്വേഷണം രാത്രി വൈകിയും തുടരുകയാണ്. മനുഷ്യ നിഗമനത്തിനപ്പുറം നദി ഗതി മാറി ഒഴുകുന്നതാണ്  അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നത്.
വ്യാഴാഴ്ച വൈകിട്ട് നാലിനാണ് മേലേതില് രാജേഷിന്റെ മകന്‍ രാഹുല്‍ ബന്ധുക്കളായ രണ്ട് കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കടവില്‍ നിന്ന് നദിയില്‍ ഒഴുക്കില്‍പ്പെട്ടത്. സൗദിയിലുള്ള പിതാവ് രാജേഷ് വിവരമറിഞ്ഞ് വെളളിയാഴ്ച വൈകിട്ട് നാട്ടിലെത്തി.
നേവിയുടെ മുങ്ങല്‍ വിദഗ്ദ്ധരെയും തുടരന്വേഷണത്തിന് ഉള്‍പ്പെടുത്താന് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss