|    May 24 Thu, 2018 11:19 pm
FLASH NEWS

‘പമ്പാനദിയിലെ മാലിന്യനിര്‍മാര്‍ജനം’

Published : 26th September 2016 | Posted By: SMR

കോഴഞ്ചേരി: പമ്പയുടെ പുണ്യം ഭാവിതലമുറകള്‍ക്കുകൂടി കൈമാറുന്ന പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ വിദ്യാര്‍ഥികളും യുവാക്കളും മുന്നിട്ടിറങ്ങണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി. പമ്പാപരി രക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ പൂവത്തൂര്‍ പരിസ്ഥിതി വിജ്ഞാകേന്ദ്രത്തില്‍ ‘പമ്പാനദിയുടെ സംരക്ഷണവും മാലിന്യനിര്‍മാര്‍ജനവും’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പരിസ്ഥിതി വിജ്ഞാനകേന്ദ്രത്തിന്റെ ദശവത്സരാഘോഷത്തിന്റെ ഭാഗമായി കിടങ്ങന്നൂര്‍ എസ്.വി.ജി.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂനിറ്റിന്റെ സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ഡോ. വര്‍ഗീസ് മാത്യു മുഖ്യപ്രബന്ധമവതരിപ്പിച്ചു. മലിനീകരണനിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ ആര്‍ അര്‍ജുന്‍, സമിതി ജനറല്‍ സെക്രട്ടറി എന്‍ കെ സുകുമാരന്‍ നായര്‍, വൈദ്യുതി ബോര്‍ഡ് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ ആര്‍ രാജന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പമ്പാപരിരക്ഷണ സമിതി പ്രസിഡന്റ് പ്രഫ. എം വി എസ് നമ്പൂതിരി അധ്യക്ഷത വഹിച്ചു. ശൈലജാ കെ നായര്‍, റെജി മലയാലപ്പുഴ, ഡോ.കെ എസ്. ബിനു, കെ ആര്‍ ജയശ്രീ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss