|    Aug 15 Wed, 2018 6:46 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പമ്പാതീരവും കുട്ടനാടും ആശങ്കയില്‍: നീരൊഴുക്ക് ശക്തം; പമ്പാ ഡാമും തുറന്നു

Published : 11th August 2018 | Posted By: kasim kzm

പത്തനംതിട്ട: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാവുന്നതിനിടെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ പമ്പാ അണക്കെട്ടും തുറന്നു. കക്കി ഡാമിന്റെ ആനത്തോട് സ്പില്‍വേ വ്യാഴാഴ്ച ഉച്ചയോടെ തുറന്നതിനു പിന്നാലെയാണ് പമ്പാ ഡാമും തുറന്നത്. ഇതോടെ പമ്പയുടെ തീരങ്ങളിലുള്ള കുടുംബങ്ങള്‍ ആശങ്കയിലാണ്.
പമ്പ, ആനത്തോട് ഡാമുകളുടെ രണ്ട് ഷട്ടറുകള്‍ 40 സെന്റിമീറ്റര്‍ വീതമാണ് തുറന്നതെന്ന് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. ഇതോടെ പമ്പാനദിയിലെ ജലനിരപ്പ് ആറു മീറ്ററോളം ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അപ്പര്‍ കുട്ടനാടിനെയും കുട്ടനാടിനെയുമാണ് ഇത് ഏറെ ബാധിക്കുക. പദ്ധതി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തി ല്‍ രണ്ടു ഡാമുകളുടെയും ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തേണ്ടിവരുമെന്ന് ജില്ലാകലക്ടറും അറിയിച്ചു. സംഭരണികളിലേക്കുള്ള നീരൊഴുക്ക് അതിശക്തമായി തുടരുകയാണ്. കക്കി ഡാമിന്റെ സംഭരണശേഷിയായ 981.46 മീറ്ററിലേക്ക് ജലം എത്തിയതോടെയാണു തുറന്നുവിട്ടത്.
പമ്പാ ഡാമില്‍ 986.2 മീറ്റര്‍ ജലനിരപ്പാണ് ഇന്നലെ രാവിലെ രേഖപ്പെടുത്തിയത്. ഇന്നലെ പകലും പദ്ധതി പ്രദേശത്ത് മഴ ശക്തമായിരുന്നു. കക്കാട് പദ്ധതിയുടെ മൂഴിയാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ കക്കാട്ടാറില്‍ ജലനിരപ്പ് വര്‍ധിച്ചിട്ടുണ്ട്. സായിപ്പുംകുഴി തോട്ടില്‍ ഒഴുക്ക് കൂടുതല്‍ ശക്തമാവുന്നതിനാല്‍ മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ കുടുതല്‍ ഉയര്‍ത്തിയേക്കും. മണിയാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. പമ്പ ത്രിവേണിയില്‍ വെള്ളം കയറി. കടകളും ദേവസ്വം ബോര്‍ഡിന്റെ മറ്റുസ്ഥാപനങ്ങളും വെള്ളത്തിനടിയിലായി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss